കുറ്റന്വേഷണത്തില്‍ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു.

0

ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ഐ.പി.എസ് കുറ്റന്വേഷണത്തില്‍ മികവ് തെളിയിച്ച പോലീസ് ഉദ്യോഗസ്ഥരെ അനുമോദിച്ചു.ബത്തേരി മന്തണ്ടിക്കുന്ന് എന്ന സ്ഥലത്ത് വാതിലിന്റെ പൂട്ട് പൊളിച്ച് ഏകദേശം 90 പവന്‍ സ്വര്‍ണാഭരണങ്ങളും, 40000 രൂപയും മോഷണ ചെയ്ത കേസിലെ പ്രതി ബുള്ളറ്റ് ഷാലു എന്ന ഷാലു സി.റ്റി യെ പിടികൂടുന്നതിന് നേതൃത്ത്വം നല്‍കിയ സുല്‍ത്താന്‍ ബത്തേരി ഡിവൈഎസ്പി അബ്ദുള്‍ ഷെരീഫ് ,സുല്‍ത്താന്‍ ബത്തേരി എസ്എച്ഒ ബെന്നി കെ.പി ,നൂല്‍പ്പുഴ എസ്എച്ഒ മുരുകന്‍ റ്റി.സി ,സബ്ബ് ഇന്‍സ്പക്ടര്‍ റോയിച്ചന്‍ ,ഹരിഷ് കുമാര്‍, അസിസ്റ്റന്റ്‌റ് സബ്ബ് ഇന്‍സ്പക്ടര്‍ അബുബക്കര്‍ ഇ. കെ, പോലീസ് ഉദ്യോഗസ്ഥരായ ഫിനു എം.കെ, ദേവജിത്ത് ആര്‍, ആഷ്ലിന്‍ തോമസ്, ശരത്ത് പി.പി, അജീഷ് റ്റി.ആര്‍, ജെബിന്‍ ജോയ്, അജിത്ത് പി.ബി, രജീഷ് റ്റി.ആര്‍, ഷാലു ഫ്രാന്‍സിസ്, വിപിന്‍ കെ.കെ, ശ്രീജേഷ് ഇ.എസ്, നൗഫല്‍ സി.കെ, നിയാദ് പി.എസ്, കുഞ്ഞന്‍ .എ, ബിജിത്ത് ലാല്‍ എ.റ്റി, മുഹമ്മദ് സക്കറിയ, ജിനോജ് പി.എസ്, കിരണ്‍ സി.ജെ എന്നിവരെയും മീശോ കമ്പനിയുടെ ലക്കി ഡ്രോ സമ്മാന പദ്ധതിയില്‍ മഹിന്ദ്ര കാര്‍ സമ്മാനമായി ലഭിച്ചിട്ടുണ്ട് എന്ന് വിശ്വസിപ്പിച്ചു വൈത്തിരി സ്വദേശിയില്‍ നിന്നും 12 ലക്ഷം രൂപ തട്ടിയെടുത്ത ഓണ്‍ലൈന്‍ തട്ടിപ്പ് സംഘത്തെ പിടിക്കൂടിയതിന് സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഷജു ജോസഫിസ്,എഎസ്ഐ ജോയ്സ് ജോണ്‍, പോലീസുദ്യോഗസ്ഥരായ ഷുക്കൂര്‍ പി.എ, റിയാസ് എം.എസ്, സലാം കെ.എ ജബലു റഹ്‌മാന്‍, വിനീഷ സി. എന്നിവരെയും .ജനപ്രതിനിധികളെയും ജില്ലാ കളക്ടര്‍ മാരെയും ഉന്നത പോലീസ് ഉദ്യോഗസ്ഥരെയും ഫോണില്‍ വിളിച്ച് അസഭ്യവര്‍ഷം നടത്തുന്ന പ്രതിയെ കണ്ടു പിടിക്കുന്നതില്‍ നിര്‍ണായിക പങ്ക് വഹിച്ച സിവില്‍ പോലീസ് ഓഫീസര്‍ മുഹമ്മദ് സക്കറിയെയും ജില്ലാ പോലീസ് മേധാവി ആര്‍ .ആനന്ദ് ഐ.പി.എസ് അനുമോദിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!