പാതയോരത്തെ ഉണങ്ങിയ വീട്ടിമരം യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു

0

പാതയോരത്തെ ഉണങ്ങിനില്‍ക്കുന്ന വീട്ടിമരം സമീപവാസികള്‍ക്കും, യാത്രക്കാര്‍ക്കും ഭീഷണിയാകുന്നു. ബത്തേരി വടക്കനാട് റോഡിലെ പുതുച്ചോലയിലാണ് അപകടഭീഷണി ഉയര്‍ത്തി വീട്ടിമരം നില്‍ക്കുന്നത്. മരം മുറിച്ചു നീക്കണമെന്ന ജനങ്ങളുടെ ആവശ്യം അധികൃതര്‍ അവഗണിക്കുന്നതായും ആക്ഷേപം.സുല്‍ത്താന്‍ബത്തേരി കുപ്പാടി വടക്കനാട് റോഡില്‍ പുതുച്ചോലയിലാണ് പാതയോരത്ത് കൂറ്റന്‍ ഉണക്ക വീട്ടിമരം നില്‍ക്കുന്നത്.ഇത് സമീപത്തെ വീടുകള്‍ക്കും യാത്രക്കാര്‍ക്കും വൈദ്യുതിലൈനുകള്‍ക്കും ഭീഷണിയാവുകയാണ്. വര്‍ഷങ്ങളായി ഉണങ്ങിനില്‍ക്കുന്ന വീട്ടിമരം മുറിച്ചുനീക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നടപടിയായിട്ടില്ലന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഉണങ്ങി നില്‍ക്കുന്ന വീട്ടിമരത്തിന്റെ ശിഖരങ്ങള്‍ പലതവണ വൈദ്യുതി ലൈനിലേക്കും മറ്റും പൊട്ടിവീണിരുന്നു. നാട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ആദ്യം റവന്യുംവകുപ്പും, പിന്നീട് വനംവകുപ്പുമെത്തി റിപ്പോര്‍ട്ട് തയ്യാറാക്കി പോയതല്ലാതെ പിന്നീട് നടപടിയൊന്നുമുണ്ടായിട്ടില്ലന്നാണ് ആരോപണം ഉയരുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!