ഭക്ഷണ കിറ്റ് വിതരണത്തിന് തുടക്കമായി

0

സംസ്ഥാനത്ത് ആദ്യമായി മാനന്തവാടി നഗരസഭയിലെ കിടപ്പു രോഗികള്‍ക്ക് മാസം തോറും ഭക്ഷണ കിറ്റ് വിതരണത്തിന് തുടക്കമായി. കുറുക്കന്‍മൂല സി.എച്ച്.സിയില്‍ രജിസ്ട്രര്‍ ചെയ്ത കിടപ്പു രോഗികള്‍ക്കാണ് (കിഡ്‌നി, ക്യാന്‍സര്‍, മാരക രോഗങ്ങള്‍ ) എല്ലാ മാസവും നഗരസഭ കിറ്റ് നല്‍ക്കുന്നത്. മാനന്തവാടി ഗവ.യു.പി.സ്‌കൂളില്‍ നടന്ന വിതരണോദ്ഘാടനം പ്രശസ്ത മലയാള സിനിമാ താരം അംജത്ത് മൂസ നിര്‍വ്വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്നവല്ലി അധ്യക്ഷയായിരുന്നു. ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണം നടത്തി. മലയാള ടെലി, സിനിമാ നിര്‍മ്മാതാവ് മുസ്തഫ കമാല്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.വി.എസ്.മൂസ, സീമന്തിനി സുരേഷ്,പി.വി. ജോര്‍ജ്ജ്, അബ്ദുള്‍ ആസിഫ്, വിപിന്‍ വേണുഗോപാല്‍, അഡ്വ.സിന്ധു സെബാസ്റ്റ്യന്‍, ഡിവിഷന്‍ കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി ജയചന്ദ്രന്‍, എച്ച്.ഐ.പ്രദീബ്, കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ വത്സ മാര്‍ട്ടിന്‍, ഡോളി രംജിത്ത്
വിവിധ തലങ്ങളിലുള്ള രാഷ്ട്രീയ സാമൂഹിക പൊതുപ്രവര്‍ത്തകര്‍, ട്രൈബല്‍ പ്രോമോട്ടര്‍മാര്‍ തുടങ്ങിയവര്‍ സംസാരിച്ചു

 

 

Leave A Reply

Your email address will not be published.

error: Content is protected !!