പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു

0

സുശീല ഗോപാലന്‍ സ്മാരക വനിത സഹകരണ സംഘത്തിന്റെ പുതിയ ഓഫീസ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ വനിതാ സമുച്ഛയത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു.എംഎല്‍എ ഒ.ആര്‍ കേളു ഉദ്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് വി കെ സുലോചന അധ്യക്ഷയായിരുന്നു.സംഘത്തിന്റെ കീഴില്‍ പുതുതായി തുടങ്ങിയ ഗാര്‍മെന്റ് മേക്കിങ്ങ് യൂണിറ്റിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു.സ്‌ട്രോങ്ങ് റൂം ഉദ്ഘാടനം മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലിയും കമ്പ്യൂട്ടര്‍വല്‍ക്കരണം ഉദ്ഘാടനം സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ എ.ജോണിയും നിര്‍വഹിച്ചു.എം സജീര്‍ (ജോയിന്റ് ഡയറക്ടര്‍(ഓഡിറ്റ്)സഹകരണ സംഘം വയനാട് ),ടി കെ സുരേഷ് കുമാര്‍ (അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍), സഹകരണ സംഘം മാനന്തവാടി),ലതിക(അസിസ്റ്റന്റ് ഡയറക്ടര്‍ (ഓഡിറ്റ്) മാനന്തവാടി),പി വി സഹദേവന്‍ (പ്രസിഡണ്ട് വയനാട് പ്രാഥമിക സഹകരണ കാര്‍ഷിക ഗ്രാമ വികസന ബാങ്ക് പനമരം ),കെ വി മോഹനന്‍( പ്രസിഡണ്ട് മാനന്തവാടി അര്‍ബന്‍ സഹകരണ സംഘം) അഡ്വ. സിന്ധു സെബാസ്റ്റ്യന്‍ (കൗണ്‍സിലര്‍ മാനന്തവാടി നഗരസഭ ),പി ടി ബിജു (പ്രസിഡണ്ട് മാനന്തവാടി ക്ഷീരോല്‍പ്പാദക സഹകരണ സംഘം),റെജി ടി എ( പ്രസിഡണ്ട് മാര്‍ക്കറ്റിംഗ് സൊസൈറ്റി),രേണുക (പ്രസിഡണ്ട് മാനന്തവാടി വനിത സഹകരണ സംഘം),ത്രേസ്യാമ്മ (പ്രസിഡണ്ട് വാളാട് വനിത സഹകരണ സംഘം),സംഘം ഡയറക്ടര്‍ ലീലാഭായ്,സെക്രട്ടറി രശ്മി എസ് തയ്യത്ത്, വൈസ് പ്രസിഡണ്ട് നിര്‍മ്മല വിജയന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!