മേപ്പാടി പോളിടെക്നിക്ക് കോളേജിലും ഹോസ്റ്റലിലും പൊലീസ് റെയ്ഡ്

0

 

മേപ്പാടി ഗവ.പോളിടെക്‌നിക് കോളേജ് വിദ്യാര്‍ത്ഥികളുടെ ലഹരി ഉപയോഗം. വിദ്യാര്‍ത്ഥികള്‍ വാടകയ്ക്ക് താമസിച്ച വീടുകളില്‍ പൊലീസ് റെയ്ഡ്. ലഹരി വലിക്കുന്നതിന് ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെടുത്തു. ലഹരി ഉപയോഗിക്കുന്നതായി പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിലുള്ളവരെ കുറിച്ചും ലഹരിയുടെ ഉറവിടം സംബന്ധിച്ചും അന്വേഷിക്കുമെന്ന് അധികൃതര്‍.ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശ പ്രകാരം ആന്റി നാര്‍കോട്ടിക് സെല്ലിന്റെ കൂടി ചുമതല യുള്ള സ്‌പെഷ്യല്‍ ബ്രഞ്ച് ഡിവൈഎസ്പി എന്‍ ഒ സിബിയുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.

സംഘര്‍ഷത്തെ തുടര്‍ന്ന് കേളേജില്‍ അനിശ്ചിത കാലത്തേക്ക് അടച്ചിരിക്കുന്നതിനാല്‍ മറ്റ് ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളൊന്നും സ്ഥലത്തില്ല.

Leave A Reply

Your email address will not be published.

error: Content is protected !!