വാക്സീന്‍ പ്രതിസന്ധി രൂക്ഷമായിരിക്കെ സംസ്ഥാനത്ത് ഇന്ന് കൂടുതല്‍ ഡോസ് എത്തും. മൂന്ന് ലക്ഷം ഡോസ് വാക്‌സീനാണ് താല്‍ക്കാലികാശ്വാസമായി എത്തുന്നത്. ഒരു ലക്ഷത്തി ഇരുപതിനായിരം ഡോസ് വാക്‌സീന്‍ എറണാകുളം മേഖലയില്‍ വിതരണം ചെയ്യും. തിരുവനന്തപുരം മേഖലയ്ക്ക് 95,000 ഡോസ് കൊവിഷീല്‍ഡും 75,000 ഡോസ് കൊവാക്‌സീനും ലഭിക്കും, കോഴിക്കോട് മേഖലയിലേക്ക് 75,000 ഡോസ് വാക്‌സീനാണ് എത്തുക.
വാക്‌സീന്‍ ഡോസുകള്‍ ഇല്ലാത്തതിനാല്‍ സംസ്ഥാനത്ത് 5 ജില്ലകളില്‍ ഇന്ന് വാക്‌സിനേഷനില്ല എന്നാണ് സര്‍ക്കാര്‍ അറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം,വയനാട് ജില്ലകളിലാണ് വാക്‌സീന്‍ പൂര്‍ണമായി തീര്‍ന്നിരിക്കുന്നത്. ഇന്നത്തോടെ ബാക്കി ജില്ലകളിലും തീരുമെന്നാണ് ആശങ്ക. വാക്‌സീന്‍ ശേഷിക്കുന്ന ജില്ലകളില്‍ കിടപ്പുരോഗികളടക്കം മുന്‍ഗണനക്കാര്‍ക്ക് നല്‍കാനാണ് നിര്‍ദേശം.സംസ്ഥാനത്ത് ഇതുവരെ ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 2,20,88,293 പേര്‍ക്കാണ് വാക്സീന്‍ നല്‍കിയത്. അതില്‍ 1,56,63,417 പേര്‍ക്ക് ഒന്നാം ഡോസ് കിട്ടി, 64,24,876 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. 2021-ലെ എസ്റ്റിമേറ്റ് ജനസംഖ്യ അനുസരിച്ച് 44.63 ശതമാനം പേര്‍ക്കാണ് ഒന്നാം ഡോസ് കിട്ടിയത്. 18.3 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സീന്‍ നല്‍കി.