എസ്‌സി, എസ്ടി പ്രമോട്ടര്‍മാര്‍ക്കായി രണ്ട് ദിവസത്തെ ശില്‍പ്പശാല

0

എസ്.സി, എസ്.ടി പ്രമോട്ടര്‍മാര്‍ക്കുള്ള രണ്ട് ദിവസത്തെ ശില്‍പ്പശാല മാനന്തവാടിയില്‍ തുടങ്ങി. പരിശീലകര്‍ക്കുള്ള പരിശീലനമാണ് നടക്കുന്നത്.സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസെറ്റിയാണ് ശില്‍പ്പശാല സംഘടിപ്പിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷനായിരുന്നു. നഗരസഭ സ്ഥിരം സമിതി അധ്യക്ഷ പി.കല്യാണി, ബി.എം.വിമല, പി.ബാലന്‍, സംസ്ഥാന പ്രേഗ്രാം കോ-ഓഡിനേറ്റര്‍ സി.പി.ഹേമചന്ദ്രന്‍, മാനന്തവാടി ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍ സി.ഇസ്മയില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!