കേണിച്ചിറ-പൂതാടി റോഡില്‍കലുങ്ക് അപകടകെണിയൊരുക്കുന്നു

0

കേണിച്ചിറ പുതാടി റോഡില്‍ പോലീസ് സ്റ്റേഷന് സമീപമാണ് കാട് കയറി മൂടിയ നിലയില്‍ കലുങ്ക് സ്ഥിതി ചെയ്യുന്നത് . റോഡിനിരുവശവും കാട് മൂടി കിടക്കുന്നത് മൂലം റോഡ് പരിചയം ഇല്ലാതെ വരുന്ന ആളുകളാണ് അപകടത്തില്‍പെടുന്നത്. കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ പേലും കഴിയാത്ത വിധമാണ് കാട് വളര്‍ന്ന് നില്‍്ക്കുന്നത്. വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ തമ്മില്‍ അരിക് കൊടുക്കുമ്പോള്‍ കലുങ്കില്‍ ഇടിച്ചാണ് അപകടം നടക്കുന്നത്.ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ ഇവിടെ നടന്നിട്ടും കാട് വെട്ടി നീക്കാനോ , അപകട ഭീഷണിയായ കലുങ്ക് പൊളിച്ച് മാറ്റാനോ അധികൃതര്‍ തയ്യാറാകുന്നില്ലന്ന് നാട്ടുകാര്‍ പറഞ്ഞു.അപകടകെണിയൊരുക്കുന്ന റോഡിലെ കലുങ്ക് പുതുക്കിപണിയാന്‍ പഞ്ചായത്ത് അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

 

Leave A Reply

Your email address will not be published.

error: Content is protected !!