സുല്‍ത്താന്‍ ബത്തേരിയില്‍ 143 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

0

സുല്‍ത്താന്‍ ബത്തേരിയിലെ കച്ചവട സ്ഥാപനങ്ങളില്‍ നഗരസഭ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ 143 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു.16 കച്ചവട സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിരോധിത പ്ലാസ്റ്റിക്ക് വസ്തുക്കള്‍ കണ്ടെടുത്ത സ്ഥാപനങ്ങള്‍ക്ക് 10,000 രൂപ പിഴയും ചുമത്തി.നഗരസഭ ആരോഗ്യ വിഭാഗം ഹെല്‍ത്ത് ഇന്‍പെക്ട്ടര്‍ പി എസ് സന്തോഷ്‌കുമാര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍പെക്ട്ടര്‍മാരായ പി എസ് സുധീര്‍, വി കെ സജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

 

Leave A Reply

Your email address will not be published.

error: Content is protected !!