ലോക ഫോട്ടോ ഗ്രാഫി ദിനത്തില്‍ കല്‍പ്പറ്റ എസ്‌കെഎംജെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലിറ്റില്‍ കൈറ്റ്‌സിന്റെ നേതൃത്വത്തില്‍ ആധുനിക ഫോട്ടോഗ്രാഫിയെക്കുറിച്ച് ശില്‍പ്പശാല സംഘടിപ്പിച്ചു.സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും സര്‍ട്ടിഫൈയ്ഡ് സിനിമാറ്റോ ഗ്രാഫറുമായ അഖിന്‍ ശ്രീധറിന്റെ നേതൃത്വത്തില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള ചിത്രീകരണം ഉള്‍പ്പടെ ഫോട്ടോഗ്രാഫിയുടെ നവശൈലികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തി. ഫോട്ടോ ഗ്രാഫിയുടെ വിവിധ വശങ്ങളും സാധ്യതകളും സാങ്കേതിക വശങ്ങളും പങ്കുവെച്ച ശില്‍പ്പശാലയില്‍ പഴയ ക്യാമറകളുടെ പ്രദര്‍ശനവും നടന്നു.സ്‌കൂളിന് മുകളിലൂടെ വിദ്യാര്‍ത്ഥികള്‍ പറത്തിയ ഡ്രോണ്‍ ക്യാമറയിലെ ദൃശ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൗതുകമായി.വൈസ് പ്രിന്‍സിപ്പാള്‍ അനില്‍കുമാര്‍, കൈറ്റ്‌സ് കോഡിനേറ്റര്‍ എ.വൈ. നൈനാനന്ദ, അഖില വിജയന്‍,കെ.എസ് കൃഷ്ണ സംപ്രീത് എന്നിവര്‍ നേതൃത്വം നല്‍കി.