രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്ത കേസ് പുതിയ സംഘം അന്വേഷിക്കും

0

ഗാന്ധിചിത്രം കേസില്‍ എംപി ഓഫീസ് ജീവനക്കാരെയടക്കം നാലു പേരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഡിസിസിസി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി.സിദ്ദീഖ് എംഎല്‍എ, ഡിസിസി മുന്‍ അധ്യക്ഷന്‍ ഐ.സി ബാലകൃഷ്ണന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സംഷാദ് മരക്കാര്‍ എന്നിവരാണ് ഡിവൈഎസ്പിയുടെ ഓഫീസ് വരാന്തയില്‍ കുത്തിയിരിപ്പുസമരം നടത്തിയ്. പുതിയ സംഘം അന്വേഷിക്കുമെന്ന്് അഡീഷല്‍ എസ്പി ഷാജഹാന്‍ ഉറപ്പ് നല്‍കി.ഗാന്ധിചിത്രം കേസില്‍ അറസ്റ്റിലായ നാലു പേര്‍ക്കും സ്റ്റേഷന്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ മുന്നരയോടെ തുടങ്ങിയ സമരം അഡീഷണല്‍ എസ്പി ഷാനവാസുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നു രാത്രി ഏഴരയോടെയാണ് അവസാനിപ്പിച്ചത്.മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കേസില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. പുതിയ സംഘത്തെ രൂപീകരിച്ച് വീണ്ടും അന്വേഷണം നടത്തണമെന്നാണ് കോണ്‍ഗ്രസ് ആവശ്യം. ഇത് അംഗീകരിച്ചില്ലെങ്കില്‍ നിയമ നടപടികളിലേക് നീങ്ങാനാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ ഗാന്ധി ചിത്രം തകര്‍ന്ന കേസില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് ഉള്‍പ്പടെ അറസ്റ്റിലായത്. ‘

 

Leave A Reply

Your email address will not be published.

error: Content is protected !!