ലൈബ്രറി സെക്രട്ടറിമാര്‍ക്ക് ഏകദിന പരിശീലനം നല്‍കി

0

വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ലൈബ്രറി സെക്രട്ടറിമാരുടെ പരിശീലനം സംഘടിപ്പിച്ചു. മുട്ടില്‍ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ വയനാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് ടി. ബി. സുരേഷ് ഉദ്ഘാടനം ചെയ്തു.വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് സി. കെ. രവീന്ദ്രന്‍ അധ്യക്ഷനായിരുന്നു.

ഗ്രഡേഷന്‍, ലൈബ്രറി മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി. കെ. സുധീറും, രജിസ്റ്റര്‍ മാനേജ്‌മെന്റ് എന്ന വിഷയത്തില്‍ ജില്ലാ ലൈബ്രറി ഓഫീസര്‍ ബഷീര്‍ പെറോറയും, അക്കൗണ്ടിംഗ് സംബന്ധിച്ച് പി. ആര്‍. സതീഷും ലൈബ്രറി സെക്രട്ടറിമാര്‍ക്ക് ക്ലാസ്സ് നല്‍കി. വൈത്തിരി താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി സി.എം. സുമേഷ്, വൈസ് പ്രസിഡന്റ് എം. ദേവകുമാര്‍,എ. കെ. മത്തായി,പി. കെ. അച്ചുതന്‍, പി. വി. നിതിന്‍, എം. ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!