വയനാടിന്റെ മനോഹരമായ ഫോട്ടോകള്‍ അയച്ച്; ഫോട്ടോഗ്രഫി മത്സരത്തില്‍ പങ്കെടുക്കാം

0

ക്യാമറയില്‍ പകര്‍ത്തിയ വയനാടിന്റെ ഒരു മനോഹര ചിത്രം നിങ്ങളുടെ കയ്യിലുണ്ടെങ്കില്‍ ഇത് നിങ്ങള്‍ക്കൊരു സുവര്‍ണാവസരമാണ്. കേരളത്തില്‍ സ്ഥിരതാമസമാക്കിയ, വയനാടിന്റെ ഡിഎസ്എല്‍ആര്‍ ക്യാമറിയില്‍ എടുത്ത ചിത്രം കൈവശമുണ്ടെങ്കില്‍ ഒരു മാസത്തിനകം അയച്ച് മത്സരത്തില്‍ പങ്കാളിയാകാം.ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരത്തില്‍ വിജയിയാകുന്നയാള്‍ക്ക് 10,000 രൂപയും രണ്ടാം സമ്മാനത്തിന് 5000 രൂപയും മൂന്നാം സമ്മാനത്തില്‍ 3000 രൂപയും ലഭിക്കും. കൂടാതെ ഏഴു പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ വയനാടും ആള്‍ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന്‍ വയനാട് ജില്ലാകമ്മിറ്റിയും സംയുക്തമായാണ് ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരം നടത്തുന്നത്.’വയനാടന്‍ കാഴ്ചകള്‍’ എന്ന പേരിലാണ് മത്സരം നടക്കുന്നത്. 2022 ഓഗസ്റ്റ് 19 മുതല്‍ സെപ്റ്റംബര്‍ 20 വരെയാണ് എന്‍ട്രികള്‍ അയക്കേണ്ടത്.

മാനദണ്ഡങ്ങള്‍:

1 എന്‍ട്രികള്‍ 18*12 സൈസില്‍ മിനിമം 300ഡിപിഐ റസല്യൂഷനില്‍ എസ്ആര്‍ജിബിയില്‍ ആയിരിക്കണം.

2 പ്രഫഷണല്‍ ക്യാമറയില്‍ ഡിഎസ്എല്‍ആര്‍ എടുത്ത ചിത്രങ്ങളായിരിക്കണം.

3 ചിത്രങ്ങളില്‍ ആവശ്യാനുസരണം കളര്‍ ക്രമീകരണങ്ങള്‍ ചെയ്യാവുന്നതാണ്.

4 സെലക്ട് ചെയ്യുന്ന ചിത്രങ്ങളുടെ raw/jpeg ഹാജരാക്കാന്‍ ഫോട്ടോഗ്രാഫേഴ്സ് ബാധ്യസ്ഥരാണ്.

5 എന്‍ട്രികള്‍ അയക്കേണ്ടത് ഇ-മെയില്‍ വഴിയാണ്.

6 കേരളത്തില്‍ സ്ഥിരതാമസമാക്കിയ ഡിഎസ്എല്‍ആര്‍ ക്യാമറകള്‍ ഉപയോഗിക്കുന്ന എല്ലാവര്‍ക്കും ഈ മത്സരത്തില്‍ പങ്കെടുക്കാം.

7 ഒരാള്‍ക്ക് 3 എന്‍ട്രികള്‍ വരെ അയക്കാം.

8 അയക്കുന്ന മെയിലുകളില്‍ വരുന്ന ഡാറ്റാ ലോസുകളില്‍ മെയില്‍ ഡൗണ്‍ലോഡ് ആകാന്‍ വരുന്ന ബുദ്ധിമുട്ടുകള്‍ക്ക് സംഘാടകര്‍ ഉത്തരവാദികളല്ല.

9 ജഡ്ജ്മെന്റ് സംബന്ധിച്ച് ജൂറിയുടെ തിരുമാനം അന്തിമമായിരിക്കും.

10 ലഭിക്കുന്ന ചിത്രങ്ങളുടെ പ്രദര്‍ശനാവകാശം ഡിടിപിസി ഉണ്ടായിരിക്കും.

മത്സരത്തില്‍ പ്രവേശിക്കുന്നതിലൂടെ, നല്‍കിയ ഫോട്ടോ അവന്റെ/അവളുടെ യഥാര്‍ത്ഥ സൃഷ്ടിയാണെന്നും ഫോട്ടോഗ്രാഫര്‍ പകര്‍പ്പവകാശത്തിന്റെ ഏക ഉടമയാണെന്നും മൂന്നാം കക്ഷി ക്ലെയിമുകളൊന്നുമില്ലെന്നും ഫോട്ടോഗ്രാഫര്‍ സ്ഥിരീകരിക്കുന്നു. ഏതെങ്കിലും വ്യക്തികള്‍ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുകയോ അല്ലെങ്കില്‍ ഫോട്ടോയിലെ വസ്തുക്കള്‍ മൂന്നാം കക്ഷികളുടെ അവകാശങ്ങള്‍ക്ക് വിധേയമാവുകയോ ചെയ്താല്‍ അവാര്‍ഡ് ലഭിച്ച ചിത്രം പ്രസിദ്ധീകരിക്കുന്നതിനും പ്രദര്‍ശിപ്പിക്കുന്നതിനും ഉപയോഗിക്കുന്നതിനും രേഖാമൂലമുള്ള പ്രകാശനങ്ങളും സമ്മതങ്ങളും ഫോട്ടോഗ്രാഫറുടെ ഉത്തരവാദിത്തമാണ്.
ഈ മത്സരവുമായി ബന്ധപ്പെട്ട് സംഘാടകര്‍ എടുക്കുന്ന എല്ലാ തിരുമാനങ്ങളും പാലിക്കാന്‍ മത്സരാര്‍ത്ഥികള്‍ ബാധ്യസ്ഥരാണ്.

Leave A Reply

Your email address will not be published.

error: Content is protected !!