ജില്ലയില്‍ മഴയ്ക്ക് ശമനമില്ല താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയില്‍

0

ജില്ലയില്‍ 13 ക്യാമ്പുകളിലായി 726 പേര്‍ കഴിഞ്ഞു വരുന്നു. ബാണാസുര ഡാമിന്റെ ഷട്ടര്‍ വീണ്ടും തുറന്നിട്ടുണ്ട്.നിലവില്‍ 26.117 ക്യുബിക്ക് മീറ്റര്‍ വെള്ളം പുഴയിലേക്ക് ഒഴുക്കിവിടുന്നു.നിലവില്‍ ബാണാസുര ഡാമില്‍ മൂന്ന് ഷട്ടറുകള്‍ക്ക് പുറമെ ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തി.ഡാമില്‍ 774.50 മീറ്റര്‍ ആയതോടെയാണ് നാലാമത് ഒരു ഷട്ടര്‍ കൂടി ഉയര്‍ത്തിയത്.ജില്ലയില്‍ അങ്ങിങ്ങായി മഴ ഉണ്ടെങ്കിലും പ്രധാന നഗരങ്ങളില്‍ മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. കര്‍ണാടക ബീച്ചഹള്ളി ഡാം തുറന്നതിനാല്‍ പുഴകളില്‍ വെള്ളം കയറുന്നത് കുറഞ്ഞിട്ടുണ്ട്. ജില്ലയില്‍ 13 ക്യാമ്പുകളിലായി 187 കുടുംബങ്ങളിലായി 726 പേരുണ്ട്.വൈത്തിരി താലൂക്കില്‍ 62 കുടുംബങ്ങളിലായി 204 പേരും മാനന്തവാടി താലൂക്കില്‍ 63 കുടുംബങ്ങളിലായി 284 പേരും ബത്തേരി താലൂക്കില്‍ 62 കുടുംബങ്ങളിലായി 238 പേരും ക്യാമ്പില്‍ കഴിയിന്നു.ജില്ലയില്‍ 726 പേരില്‍ 227 പുരുഷന്‍മാരും 261 സ്ത്രീകളും 238 കുട്ടികളും 25 പ്രായം ചെന്നവരും ഒരു ഭിന്നശേഷിക്കാരും ഒരു ഗര്‍ഭിണിയുമുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!