ബാണാസുര ഡാം തുറന്നു പനമരത്ത് ജാഗ്രത

0

ബാണാസുര ഡാം തുറന്നതോടെ പനമരം വലിയ പുഴയോരത്ത് എല്ലാവിധ സുരക്ഷ മുന്‍കരുതലുമായി റവന്യൂ , ഫയര്‍ഫോഴ്‌സ്, എന്‍ടിആര്‍എഫ് തുടങ്ങിയ വിഭാഗങ്ങള്‍ രാവിലെ മുതല്‍ നിലയുറപ്പിച്ചു വെള്ളത്തിന്റെ ഒഴുക്ക് തീവ്രമായാല്‍ എത് സാഹചര്യവും നേരിടാനുള്ള സുരക്ഷ മുന്‍കരുതലുകള്‍ ഒരുക്കിയാണ് സംഘങ്ങള്‍ ക്യാമ്പ് ചെയ്യുന്നത്.ബാണാസുര ഡാം തുറന്നതോടെ പനമരത്ത് അതീവ ജാഗ്രതയിലാണ് . അധികൃതരുള്ളത് ചേരിയം കൊല്ലി , പനമരം വലിയ പാലത്തിന് സമീപം ,മാത്തൂര്‍ വയല്‍ എന്നിവിടങ്ങളിലാണ് മാനന്തവാടി ഫയര്‍ഫോഴ്‌സ് അടക്കമുള്ള ടീം അംഗങ്ങള്‍ സുരക്ഷാ ക്രമീകരണങ്ങളോടെ നിലയുറപ്പിച്ചിരിക്കുകയാണെന്ന് മാനന്തവാടി ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വിശ്വാസ് പറഞ്ഞു.പനമരം വലിയ പുഴയില്‍ വെള്ളത്തിന്റെ അളവ് ഉയര്‍ന്നിട്ടുണ്ട്. അത് കൊണ്ട് തന്നെ പുഴയോട് ചേര്‍ന്ന താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി കൊണ്ടിരിക്കുകയാണ് ഡാം തുറന്നതിനോടൊപ്പം മഴ തുടരുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ഭീതിയിലാണ് കഴിയുന്നത്. വെള്ളം കയറുന്ന ഭാഗങ്ങളിലെ കോളനികള്‍ അടക്കമുള്ളവരെ മാറ്റി പാര്‍പ്പിക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിച്ച് വരികയാണ്. ഇതിനോടകം തന്നെ പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!