കേരളവിഷനും ഡൗട്ട്‌ബോക്‌സും കൈകോര്‍ക്കുന്നു

0

അധ്യാപനരംഗത്ത് വിപ്ലവമാകാന്‍ കേബിള്‍ നെറ്റ് വര്‍ക്ക് കേരളവിഷനും, കേരളത്തിലെ നമ്പര്‍ വണ്‍ ലേണിങ്ങ് പ്ലാറ്റ്‌ഫോം ഡൗട്ട്‌ബോക്‌സും കൈകോര്‍ക്കുന്നു. ഇതിന്റെ ആദ്യ പടിയായി ഡൗട്ട്‌ബോക്‌സ് ലേണ്‍ ഓണ്‍ ക്ലാസുകള്‍ കേരളാവിഷന്‍ സബ്‌സ്‌ക്രൈബേഴ്‌സിന് 3 മാസത്തേയ്ക്ക് സൗജന്യമായി ലഭിക്കും. ഒരു ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികളെ വിജയത്തിലേക്ക് നയിച്ച് പ്രാഗല്‍ഭ്യമുള്ള ഡൗട്ട്‌ബോക്‌സ്, 30 ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സുള്ള കേരളാവിഷനുമായി ഒന്നിക്കുന്നതിലൂടെ, കൂടുതല്‍ കുട്ടികളെ വിജയത്തിലെത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.വിദ്യാര്‍ത്ഥികളുടെ പൂര്‍ണ്ണവികസനത്തിനായുള്ള വിന്നിങ്ങ് ഫോര്‍മുല ആണ് ഡൗട്ട് ബോക്സ് മുന്നോട്ട് വയ്ക്കുന്ന ആശയം.പേഴ്സണലൈസ്ഡ് ലൈവ് ഓണ്‍ലൈന്‍ ടീച്ചിങ്ങ്, ഇന്ററാക്ടീവ് കോണ്ടന്റ് തുടങ്ങി ഒരുപാട് പ്രത്യേകതകളുള്ള ഡിജിറ്റല്‍ ലേണിങ്ങ് പ്ലാറ്റ്ഫോമാണ് ഡൗട്ട്ബോക്സ്. അതു പോലെ തന്നെ 5000 കേബിള്‍ ഓപ്പറേറ്ററുമാരുടെ ബൃഹത്തായ ശൃംഖലയാണ് കേരളവിഷന്‍.മാത്ത്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളില്‍ സമഗ്രമായി രൂപപ്പെടുത്തിയിട്ടുള്ള ലേണിങ്ങ് പ്രോഗ്രാമുകള്‍, കുട്ടികളും അധ്യാപകരും തമ്മിലും, കുട്ടികള്‍ തമ്മിലും ഇന്ററാക്ഷന്‍ പ്രോത്സാഹിപ്പിക്കുന്ന ക്ലാസ്സുകള്‍, ഓരോ കുട്ടിക്കും പ്രത്യേകശ്രദ്ധ, സങ്കീണ്ണമായ ടോപിക്കുകള്‍, ന്യായമായ പാക്കേജ് റേറ്റ്-ഇവയെല്ലാം ഡൗട്ട്ബോക്സിന് അവകാശപ്പെടാനാവുന്ന പ്രത്യേകതകളാണ്.പേഴ്സണലൈസ്ഡ് ലൈവ് ക്ലാസ്സുകള്‍ വഴി പഠനത്തോടുള്ള അഭിനിവേശം വളര്‍ത്തുകയാണ് ഡൗട്ട് ബോക്സ് ലക്ഷ്യമിടുന്നത്. 8 വരെയുള്ള കുട്ടികള്‍ക്ക് ഒരു ടീച്ചറിന്റെ കോച്ചിങ്ങ് എന്ന മാതൃകയില്‍ ഒരുക്കിയ കമ്പൈന്‍ സ്റ്റഡി ക്ലാസ്സുകള്‍, പഠിച്ച കാര്യങ്ങള്‍ കൂടുതല്‍ ആഴത്തില്‍ പതിയുന്നുവെന്ന് ഉറപ്പാക്കുന്നു. കൃത്യമായി മാതാപിതാക്കള്‍ക്ക് പ്രോഗ്രസ് കാര്‍ഡ് നല്‍കുന്നതിലൂടെ കുട്ടിയുടെ പെര്‍ഫോര്‍മന്‍സ് നിരീക്ഷിക്കാനുള്ള സംവിധാനവും സജ്ജമാണ്. കേരളവിഷനും ഡൗട്ട് ബോക്സും ചേര്‍ന്നൊരുക്കുന്ന ഈ ഓഫര്‍ തുടക്കം മാത്രമാണ്. ഓഫറുകള്‍ അറിയാനും കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്റ്റേഷന്‍ ആവശ്യങ്ങള്‍ക്കും കേരളവിഷന്‍ ലോക്കല്‍ ഓപ്പറേറ്ററുമായി ബന്ധപ്പെടണമെന്ന് കേരളവിഷന്റെയും ഡൗട്ട്ബോക്സിന്റെയും അധികാരികള്‍  അറിയിച്ചു.കെ.സി.സി.എല്‍ മാനേജിങ്ങ് ഡയറക്ടര്‍ സുരേഷ് കുമാര്‍ പി. പി, ഡൗട്ട് ബോക്സ് സിഇഒ റെനി അല്‍ഫോണ്‍സ്, കേരളാ വിഷന്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍, കെ.സി.സി.എല്‍ മാനേജിങ് ഡയറക്ടര്‍ സുരേഷ് കുമാര്‍, ഡൗട്ട്ബോക്സ് ഫൗണ്ടര്‍ രഞ്ജിത്ത് ബാലന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പെങ്കടുത്തു.

 

Leave A Reply

Your email address will not be published.

error: Content is protected !!