മാനന്തവാടി – മൈസൂര്‍ റോഡിലെ ഡ്രെയിനേജ് സംവിധാനം താളം തെറ്റുന്നു

0

മാനന്തവാടി – മൈസൂര്‍ റോഡിലാണ് അധികൃതരുടെ അലംഭാവത്താല്‍ ലക്ഷങ്ങള്‍ ചില വഴിച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍ നിര്‍മ്മിച്ച ഡ്രെയിനേജ് സംവിധാനം താറുമാറായി കിടക്കുന്നത്. മാനന്തവാടി മൈസൂര്‍ റോഡു മുതല്‍ ചെറ്റപ്പാലം വരെയുള്ള ഭാഗങ്ങളിലെ ഡെയിനേജിലൂടെ ഒഴുകേണ്ട മഴ വെള്ളം മുഴുവന്‍ റോഡിലൂടെയാണ് ഒഴുകുന്നത്.സ്വകാര്യവ്യക്തികള്‍ റോഡ് സൈഡിലെ ഡ്രെയിനേജ് മണ്ണിട്ട് നികത്തിയതിനാല്‍ വെള്ളം ഡ്രെയിനേജിലൂടെ ഒഴുകുന്നില്ല ഡെയിനേജ് കടന്നുപോക ഭാഗങ്ങളെല്ലാം പലവിധ വേസ്റ്റുകളും മണ്ണും കെട്ടിക്കിടന്ന് പകര്‍ച്ചവ്യാധി ഭീഷണിയും സൃഷ്ടിക്കുന്നുണ്ട്.മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി നഗരസഭാധികൃതര്‍ റോഡിന്റെ ഒരു വശത്തെ ഡ്രെയിനേജ് നാമമാത്രയെന്നോണം വൃത്തിയാക്കിയിട്ടുണ്ട്. എന്നാല്‍ മറുവശത്തെ ഡ്രെയിനേജ് വൃത്തിയാക്കാനുള്ള യാതൊരു നടപടിയും അധികൃതര്‍ സ്വീകരിച്ചിട്ടില്ല. പല ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചുവെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ചെറ്റപ്പാലം വരെയുള്ള ഡ്രെയിനേജിന്റെ എട്ടോളം ഭാഗങ്ങള്‍ സ്വകാര്യവ്യക്തികള്‍ സ്ലാബിടുന്നതിനുപകരം മണ്ണിട്ട് കോണ്‍ക്രീറ്റിട്ട് നികത്തിയതിനാല്‍ മഴ പെയ്യുമ്പോള്‍ റോഡില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.

 

Leave A Reply

Your email address will not be published.

error: Content is protected !!