പനമരം ചെറുപുഴ വീണ്ടും കരകവിഞ്ഞു
കാലം വര്‍ഷം വീണ്ടും സജീവമായതോടെ ചെറുപഴ കരകവിഞ്ഞൊഴുകാന്‍ തുടങ്ങി ഇന്നലെ ഉച്ചയോടെയാണ് പനമരം പ്രദേശങ്ങളില്‍ മഴ ശക്തമാക്കാന്‍ തുടങ്ങിയത് രാത്രിയിലും മഴ തുടര്‍ന്നതിനാലാണ് ചെറുപുഴ കരകവിഞ്ഞത് ഇതിനോടകം തന്നെ അങ്ങാടി വയല്‍, മാത്തൂര്‍ വയല്‍, ഇഷ്ടിക കളങ്ങള്‍ എന്നിവ വെള്ളത്തിലായി. മഴ ശക്തമായില്‍ മാത്തൂര്‍ കോളികളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ച് ക്യാമ്പുകളിലെക്ക് മാറ്റാനുള്ള സംവിധാനം ഒരുക്കിയതായി അധികൃതര്‍ പറഞ്ഞു. കമ്പനി പുഴയും നിറഞ്ഞ് നില്‍ക്കുന്നതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ഭീതിയോടെയാണ് കഴിയുന്നത്. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിപ്പ് മഴ ശക്തമാകാനാണ് സാധ്യതയെന്നാണ്.അങ്ങനെയെങ്കില്‍ ക്യാമ്പില്‍ കഴിഞ്ഞ തവണത്തെക്കാന്‍ കൂടുതല്‍ ആളുകള്‍ എത്താനാണ് സാധ്യത നിരട്ടാടി പൊയില്‍, മതോത്ത് പൊയില്‍, ബസ്തി, കൊളഞ്ഞാറ എന്നിവിടങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണി നേരിടുന്നുണ്ട്. കഴിഞ്ഞ തവണ ഒരാഴ്ച മഴ പെയ്താണ് വെള്ളമെത്തിയതെങ്കില്‍ ഇത്തവണ ഒറ്റ ദിവസത്തെ മഴയാണ് ചെറുപുഴ കവിഞ്ഞ് നെല്‍വയലുകളില്‍ വെള്ളമെത്തിയത്. താഴ്ന്ന പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ധേശം നല്‍കിയതായും അധികൃതര്‍ വ്യക്തമാക്കി.താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മഴ തുടര്‍ന്നാല്‍ ക്യാമ്പുകള്‍ തുറക്കുന്നതിനുള്ള ഒരുക്കങ്ങള്‍ സജ്ജീകരിച്ചതായി അധികൃതര്‍.