പുല്‍പ്പള്ളി ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ തുരത്താന്‍ ജീവന്‍ പണയം വച്ചും വനംവകുപ്പിന്റെ തിരച്ചില്‍

0

ചെതലയം റേഞ്ചിലെയും പുല്‍പ്പള്ളി ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെയും വനപാലകരുടെയും വാച്ചര്‍മാരുടെയും നേതൃത്വത്തിലുള്ള 50 അംഗം സംഘമാണ് 4 ദിവസമായി കുന്നും മലകളും നിറഞ്ഞ കാട് നിറഞ്ഞ പ്രദേശത്ത് തിരച്ചില്‍ നടത്തുന്നത് ഏതു നിമിഷവും പാഞ്ഞടുക്കുന്ന കടുവയെ നേരിടാന്‍ വടിയും ഫൈബര്‍ ഷീല്‍ഡുമാണ് വനപാലകരുടെ പക്കലുള്ളത് പലര്‍ക്കും ഫൈബര്‍ ഷീല്‍ഡും ഇല്ല ഹെല്‍മെറ്റ് പോലുമില്ലാത്തവരുമുണ്ട് മുപ്പതോളം വനപാലകരാണ് പ്രദേശത്ത് കടുവയ്ക്കായി തിരച്ചില്‍ നടത്തുന്നത് പടക്കം പൊട്ടിച്ചും ഒച്ച വെച്ചുമാണ് കടുവയെ തുരത്താന്‍ ശ്രമിക്കുന്നത് രണ്ടു വര്‍ഷം മുമ്പ് കടുവയെ തുരത്താനുള്ള ശ്രമത്തിനിടെ കടുവയുടെ ആക്രമണത്തില്‍ റേഞ്ച് ഓഫീസറടക്കം രണ്ട് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര പരിക്കേറ്റിരുന്നു.ആരോഗ്യമുള്ള കടുവയാണ് ചേപ്പില പ്രദേശത്ത് ഉള്ളതെന്ന് കണ്ടെത്തിയതോടെ കുടുതല്‍ ജാഗ്രതയോടെ തിരച്ചില്‍ നടത്തുന്നത് കടുവയെ കണ്ടെത്തുന്നതിന് തിരിച്ചില്‍ നടത്തുന്ന വനപാലകര്‍ക്ക് അവരുടെ സുരക്ഷയൊരുക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ നല്‍കാന്‍ ഉന്നത വനം വകുപ്പ് തയ്യാറാകണമെന്നും ആവശ്യം ഉയരുന്നു.പുല്‍പ്പള്ളി പഞ്ചായത്തിലെ ചേപ്പില പ്രദേശത്തെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവയെ വനം വകുപ്പിന്റെയും നാട്ടുകാരുടെയും നേത്യത്വത്തില്‍ നടത്തിയ തിരച്ചില്‍ കടുവയെ കണ്ടെത്തനായില്ല. മൂന്ന് ദിവസമായി വനംവകുപ്പ് വിവിധ ടീമുകളായി പ്രദേശത്തെ ജനങ്ങളുടെ സഹകരണത്തോടെ നടത്തിയ തിരച്ചില്‍ കടുവയുടെ സാന്നിധ്യം കണ്ടെത്താനായില്ല ജനവാസ കേന്ദ്രത്തില്‍ നിന്നും കടുവ വനത്തിലേക്ക് പോയെന്നാണ് വനം വകുപ്പിന്റെ നിഗമനംമുന്ന് ദിവസമായി കടുവയുടെ കാല്‍പാടുകളോ കണ്ടെത്താനായിട്ടില്ല വനം വകുപ്പ് തുടര്‍ച്ചയായി നടത്തിയ തിരച്ചിലും പ്രദേശത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാമറകള്‍ സ്ഥാപിച്ചുള്ള പരിശോധനകള്‍ തുടരുമെന്നും ജനങ്ങള്‍ ആശങ്കപ്പെടെണ്ടതില്ലെന്നുമാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത് ഗ്രാമപഞ്ചായത്തിന്റെയും പോലീസിന്റെയും പ്രദേശത്തെ നാട്ടുകാരുടെയും സഹകരണത്തോടെ പ്രദേശത്ത് നിരീക്ഷണം വനം വകുപ്പു ശക്തമാക്കിയിട്ടുണ്ട്.

 

Leave A Reply

Your email address will not be published.

error: Content is protected !!