ബഫര്‍സോണ്‍ സുല്‍ത്താന്‍ബത്തേരി നഗരസഭ സുപ്രീം കോടതിയില്‍ കക്ഷിചേരും

0

വന്യജീവിസങ്കേത്തിനു ചുറ്റും ഒരുകിലോമീറ്റര്‍ വീതിയില്‍ ബഫര്‍സോണ്‍ നിര്‍ബന്ധമാക്കിയ ഉത്തരവ് പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സുല്‍ത്താന്‍ബത്തേരി നഗരസഭ സുപ്രീം കോടതിയില്‍ കക്ഷിചേരും. കഴിഞ്ഞദിവസം നഗരസഭയില്‍ ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തിലാണ് ഏകകണ്ഠമായി ഇതുസംബന്ധിച്ച് തീരുമാനമായത്.ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനസര്‍ക്കാറും സുപ്രീകോടിതി വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് കക്ഷിചേരുന്നതിനൊപ്പമാണ് നഗരസഭയും കക്ഷിചേരുന്നത്. ജനങ്ങളുടെ സമാധാനപരമായ ജിവിതത്തേയും അവരുടെ സ്വത്തിനേയും ബാധിക്കുന്ന പ്രശ്നങ്ങളില്‍ ഇടപെടാനും, ജനങ്ങളുടെ സൈ്വര്യ ജീവിതം ഉറപ്പുവരുത്തുന്നതിനുമായി ഏതറ്റംവരേയും പോകുന്നതിന് നഗരസഭ പ്രതിജ്ഞാബന്ധമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.ജനവാസകേന്ദ്രങ്ങള്‍ ഉള്‍ െപ്പടെയുള്ള പ്രദേശങ്ങളെ ബഫര്‍സോണില്‍ ഉള്‍പ്പടുത്തുന്ന സുപ്രിംകോടതി വിധി അപ്രായോഗികമാണ്. ഇത്തരം വിധികള്‍ നടപ്പാക്കുക ഗുണപ്രദമല്ലെന്നും കൗണ്‍സില്‍ വിലയിരുത്തി. ആയതിനാല്‍ ബഫര്‍സോണ്‍ പൂര്‍ണ്ണമായും ഒഴിവാക്കി കൊണ്ടുള്ള ഉത്തരവിനായി എല്ലാവിധ നടപടികളും സ്വീകരിക്കുമെന്നും നഗരസഭ അറിയിച്ചു. നിലവിലുള്ള വിധി പ്രകാരം ബഫര്‍സോണ്‍ പരിധിയില്‍ വരുന്നപ്രദേശത്തെ വിവരശേഖരണം നടത്തുന്നതിനും, പഠിക്കുന്നതിനുമായി വിദഗ്ദരെ ഉള്‍പ്പെടുത്തി കമ്മറ്റി രൂപീകരിക്കുന്നതിനും തീരുമാനിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!