തെരുവില്‍ ഉപേക്ഷിക്കപ്പെട്ട മനുഷ്യ ജീവിതങ്ങളെ കുടുംബ പശ്ചാത്തലത്തില്‍ സംരക്ഷിച്ചു വരുന്ന പിണങ്ങോട് പീസ് വില്ലേജിന് പുതിയ കമ്മിറ്റി നിലവില്‍ വന്നു. പ്രസിഡന്റായി തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഷമീം പാറക്കണ്ടിയെയും സെക്രട്ടറിയായി സലീം ബാവയെയും തിരഞ്ഞെടുത്തു. കെ.പി അന്‍വര്‍, അബ്ദുല്‍ ജലാല്‍ (വൈസ് പ്രസിഡന്റ്), ശാന്തി അനില്‍, ഇ.കെ സേതുമാധവന്‍ (ജോയിന്റ് സെക്രട്ടറി), കെ.കെ. നൗഷാദ് (ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
പീസ് വില്ലേജ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബാലിയില്‍ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ യോഗത്തില്‍ 2019-22 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി സലീം ബാവ അവതരിപ്പിച്ചു. ട്രസ്റ്റ് സെക്രട്ടറിമാരായ കെ. മുസ്തഫ, സദ്‌റുദ്ദീന്‍ വാഴക്കാട്, കെ. കെ അബ്ദുല്ല, ഹാരിസ് നീലിയില്‍, മൈമൂന മുഹമ്മദ്, പീസ് വില്ലേജ് കമ്മറ്റി ഭാരവാഹികളായ ഷമീം ബക്കര്‍, ഷമീം പാറക്കണ്ടി, കെ.പി അന്‍വര്‍, നജീബ് പിണങ്ങോട് തുടങ്ങിയവര്‍ സംസാരിച്ചു. മാനേജര്‍ കെ. അമീന്‍ സ്വാഗതവും അബ്ദുള്‍ സത്താര്‍ നന്ദിയും പറഞ്ഞു.