ചന്ദന മോഷ്ടാക്കളായ മൂന്ന് പേര്‍ പിടിയില്‍

0

ചന്ദന മോഷ്ടാക്കളായ മൂന്ന് പേരെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു.മലപ്പുറം സ്വദേശികളായ പുല്ലാരംമേല്‍മുറി അയ്യാലതൊടി സക്കീര്‍(41),വെള്ളുവമ്പ്രം ഉണ്യാലുങ്കല്‍ നവാസ്(31),പള്ളിയാളി പി.കെ ഉസ്മാന്‍(37) എന്നിവരാണ് അറസ്റ്റിലായത്.ഇതില്‍ സക്കീര്‍,നവാസ് എന്നിവരെ കഴിഞ്ഞ ദിവസം പുലര്‍ച്ചെ പാട്ടവയല്‍ റോഡില്‍ ഗസ്റ്റ് ഹൗസ് സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ ഭൂമിയിലെ ചന്ദന മരം മുറിച്ച് റോഡിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. പട്രോളിങ്ങിന്റെ ഭാഗമായി സ്ഥലത്തെത്തിയ പോലിസാണ് ഇരുവരെയും പിടികൂടിയത്. പോലിസിനെ കണ്ട് സംഘം ചന്ദനം ഉപേക്ഷിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പിടികൂടുകയായിരുന്നു.പക്ഷെ കൂട്ടത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപെടുകയും ചെയ്തു.ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഇവരില്‍ നിന്നും 9 അടി വലുപ്പമുള്ള ചന്ദന തടിയും മുറിക്കാനുപയോഗിച്ച കൈവാളും കണ്ടെടുത്തു. സുല്‍ത്താന്‍ ബത്തേരി സ്‌റ്റേഷന്‍, കേണിച്ചിറ പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ മറ്റ് ചന്ദന മോഷണ കേസുകളിലും ഇരുവരും പ്രതികളാണെന്ന് പോലിസ് അറിയിച്ചു.പി കെ ഉസ്മാനെ മാസങ്ങള്‍ക്ക് മുമ്പ് സുല്‍ത്താന്‍ ബത്തേരി പട്ടരുപടിയില്‍ ചന്ദനം മോഷ്ടിച്ച സംഭവത്തിലുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ഇരുവരെയും ചോദ്യം ചെയ്തതില്‍ നിന്നുമാണ് പട്ടരുപടിയിലെ ചന്ദന മോഷണത്തില്‍ ഉസ്മാനും ഉള്‍പ്പെട്ടിട്ടുണ്ടന്ന് പൊലിസിന് വിവരം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്റ് ചെയ്തു.

Leave A Reply

Your email address will not be published.

error: Content is protected !!