ജില്ലയിലെ പ്രധാന അറിയിപ്പുകള്‍
ഡ്യൂപ്ലിക്കേറ്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്; ഫീസ് ഈടാക്കും
വാഹന്‍ സോഫ്‌റ്റ്വെയറില്‍ പുതുതായി വന്നിട്ടുള്ള മാറ്റം അനുസരിച്ച് ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തിയ ദിവസം തന്നെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റിന്റെ പ്രിന്റ് എടുക്കണം. വാഹന ഉടമ അന്നേ ദിവസം പ്രിന്റ് എടുത്തില്ലെങ്കില്‍ ഡ്യൂപ്ലിക്കേറ്റ് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനുള്ള ഫീസ് അടച്ചാല്‍ മാത്രമേ പ്രിന്റ് ലഭ്യമാവുകയുള്ളു എന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ആരോഗ്യവകുപ്പിന് കീഴില്‍ പനമരം നഴ്‌സിംഗ് സ്‌കൂളില്‍ 2022-23 അധ്യയനവര്‍ഷത്തെ ജനറല്‍ നഴ്‌സിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി പ്രധാന വിഷയമെടുത്ത് 40 ശതമാനം മാര്‍ക്കോടെ പ്ലസ്ടു അഥവാ തത്തുല്യ പരീക്ഷ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. എസ്.സി, എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകര്‍ക്ക് പാസ്സ് മാര്‍ക്ക് മതി. അപേക്ഷ ഫോമും, പ്രോസ്‌പെക്ടസും ആരോഗ്യവകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 12. കൂടുതല്‍ വിവരങ്ങള്‍ക്ക് : www.dhskerala.gov.in ഫോണ്‍: 04935 222255.
സൗജന്യ മത്സര പരീക്ഷാ പരിശീലനം
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വൊക്കേഷണല്‍ ഗൈഡന്‍സ് യൂണിറ്റിന്റെയും സുല്‍ത്താന്‍ ബത്തേരി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തില്‍ സുല്‍ത്താന്‍ ബത്തേരി താലൂക്കിലെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി 30 ദിവസത്തെ സൗജന്യ മത്സര പരീക്ഷാ പരിശീലനം സംഘടിപ്പിക്കുന്നു. എസ്.എസ്.എല്‍.സിയും അതിനുമുകളിലും വിദ്യാഭ്യാസ യോഗ്യതയുളളവരും നിശ്ചിത പ്രായപരിധിയില്‍പ്പെടുന്നവരുമായ (ജനറല്‍- 36, ഒബിസി -39, എസ്.സി, എസ്.ടി- 41 വയസ്സുവരെ) ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 12നകം സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ നമ്പര്‍: 04936 221149.