പന്നി കര്‍ഷകരുടെ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി ബി.ജെ.പി.
ആഫ്രിക്കന്‍ പന്നിപ്പനി കര്‍ഷകരുടെ വിഷയങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തി ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം സജി ശങ്കര്‍ തവിഞ്ഞാല്‍ വിന്‍സെന്റിന്റെ വീട്ടിലെത്തി വിവരങ്ങള്‍ ആരാഞ്ഞു. വിഷയം കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാലയുടെ ശ്രദ്ധയില്‍പെടുത്തി
ആഫ്രിക്കന്‍ പന്നിപ്പനിയെ തുടര്‍ന്ന് വയനാട്ടിലെ പന്നി കര്‍ഷകര്‍ ദുരിതത്തിലും അശങ്കയിലുമാണ്. ദക്ഷിണേന്ത്യയില്‍ അദ്യമായി പന്നി പനി റിപ്പോര്‍ട്ട് ചെയ്തത് വയനാട് ജില്ലായിലെ മാനന്തവാടി താലൂക്കിലാണ്.മാനന്തവാടി നഗരസഭയിലെ കണിയാരത്തും തവിഞ്ഞാല്‍ പഞ്ചായത്തിലെ കരിമാനിയിലെ ഫാമിലുമാണ് പന്നി പനിയെ തുടര്‍ന്ന് പന്നികളെ ദയവധത്തിന് വിധോയമാക്കിയത്. രോഗം ബാധിച്ച പന്നികളെ കൊല്ലുകയല്ലതെ മറ്റ് മര്‍ഗ്ഗങ്ങള്‍ ഇല്ല.എന്നാല്‍ ലക്ഷകണക്കിന് രൂപ ബാങ്ക് വായ്പ എടുത്താണ് കര്‍ഷകര്‍ ഫാം നടത്തുന്നത്. ഇത്തരത്തില്‍ പന്നികളെ ദയാവധം നടത്തേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ കര്‍ഷകക്ക് എല്ലവിധ സഹായങ്ങളും നല്‍കിക്കേണ്ടതിന് സംസ്ഥാന സര്‍ക്കാരിനും ബാധ്യയുണ്ട്. ഇതിന് നില്‍ക്കാതെയാണ് സംസ്ഥാന മൃഗ സംരക്ഷണ വകുപ്പ് പന്നികളെ കൊല്ലുന്നതിന് നേതൃത്വം നല്‍കിയത്.ഇതില്‍ പന്നി കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടയത്. ഇത്രയും വലിയ വിഷയം ഉണ്ടയിട്ടും സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി വയനാട് സന്ദര്‍ശിച്ച് കര്‍ഷകരെ അശ്വസിപ്പിക്കാത്തത് കര്‍ഷകരേടുള്ള അവഗണനയാണ് വെളിവാക്കുന്നത്. പന്നികര്‍ഷകരുടെ പ്രശ്‌നങ്ങളും പ്രതിസന്ധിയും ബി.ജെ.പി സംസ്ഥാന സമിതി അംഗം സജി ശങ്കര്‍ കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് മന്ത്രി പര്‍ഷോത്തം രൂപാലയുടെ ശ്രദ്ധയില്‍പെടുത്തി. സജി ശങ്കറിനൊപ്പം ജിതിന്‍ ഭാനുവും ഉണ്ടായിരുന്നു.