ബാറ്ററി മോഷ്ടാക്കള്‍ സഞ്ചരിച്ച വാഹനം ഉപേക്ഷിച്ച നിലയില്‍

0

അമ്പലവയല്‍ നെല്ലാറച്ചാലില്‍ ബാറ്ററി മോഷ്ടാക്കള്‍ സഞ്ചരിച്ചതെന്ന് കരുതുന്ന വാഹനം ഉപേക്ഷിച്ച നിലയില്‍. പൂളക്കവലയ്ക്ക് സമീപം പാതയോരത്ത് നിര്‍ത്തിട്ട കാറില്‍ ബാറ്ററികളും പെട്രോള്‍ ഉറ്റുന്ന പമ്പും കണ്ടെത്തി. ഇന്നലെ രാത്രിയില്‍ ശബ്ദംകേട്ട് പ്രദേശവാസികള്‍ ഇറങ്ങിനോക്കിയപ്പോള്‍ കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അമ്പലവയല്‍, മേപ്പാടി, വടുവന്‍ചാല്‍ പ്രദേശങ്ങളില്‍നിന്ന് ബാറ്ററി മോഷ്ടിച്ചത് ഇവരാണെന്ന് സംശയിക്കുന്നു. അമ്പലവയല്‍ പോലീസ് കസ്റ്റഡിയിലെടുത്ത കറുത്ത സ്വിഫ്റ്റ് വാഹനത്തിന്റെ ഉമടയെ തിരയുകയാണ്.

Leave A Reply

Your email address will not be published.

error: Content is protected !!