പിതൃതര്‍പ്പണ കര്‍മ്മങ്ങള്‍ക്കൊരുങ്ങി വയനാട് തിരുനെല്ലി ക്ഷേത്രം
തെക്കന്‍ കാശി എന്നറിയപ്പെടുന്ന തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ കര്‍ക്കിടക വാവ് ബലിയോടനുബന്ധിച്ച് വ്യാഴാഴ്ച്ച ബലിതര്‍പ്പണത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി കോവിഡ് നിയന്ത്രങ്ങങ്ങള്‍ക്ക് ശേഷമുള്ള ആദ്യ കര്‍ക്കിടക ബലിയാണിത്. വയനാട് എസ്.പി ആര്‍ ആനന്ദ് ചടങ്ങുകള്‍ നടക്കുന്ന വനപ്രദേശം സന്ദര്‍ശിച്ച് സുരക്ഷാ വിലയിരുത്തി.ക്ഷത്രത്തില്‍ ബലികര്‍മ്മങ്ങള്‍ക്ക് എത്തുന്ന വിശ്വാസികള്‍ക്ക് എല്ലാ അടിസ്ഥാന സൗകര്യങ്ങളും ക്ഷേത്ര ദേവസ്വം ഒരുക്കായിട്ടുണ്ട്. 27 ന് വൈകിട്ട് മുതല്‍ കാട്ടിക്കുളം മുതല്‍ തിരുനെല്ലി വരെ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്നും എക്‌സിക്യൂട്ടിവ് ഓഫിസര്‍ കെ.സി സദാനന്ദന്‍ പറഞ്ഞു.വയനാട് തിരുനെല്ലിയിലെ മാഹാവിഷ്ണു ക്ഷേത്രം നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ്. പിതൃതര്‍പ്പണ ചടങ്ങുകള്‍ക്ക് പ്രിസിദ്ധമായ ക്ഷേത്രം തെക്കന്‍ കാശി എന്നാണ് അറിയപ്പെടുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം നടക്കുന്ന ആദ്യകര്‍ക്കിടക വാവുബലി കര്‍മ്മങ്ങളായതു കൊണ്ട് തന്നെ വിപുലമായ ഒരുക്കങ്ങളാണ് ദേവസ്വവും പോലീസും ചെയ്തിട്ടുള്ളത.ക്ഷേത്രത്തില്‍ ഇത്തവണ അരലക്ഷം വിശ്വാസികള്‍ പിതൃകര്‍മ്മങ്ങള്‍ക്ക് എത്തുമെന്നാണ് കരുതുന്നത്. അതുകൊണ്ട് തന്നെ വിപുലമായ സൗകര്യങ്ങളും സുരക്ഷയുമാണ് ക്ഷേത്രത്തിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്.
്