കൗമാരം നാട്ടുനന്മക്ക് പദ്ധതി
കൗമാരം നാടിന്റെ നന്മയ്ക്ക് എന്ന സന്ദേശവുമായി ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിച്ചു.കൗമാരത്തെ നാടിന്റെ പൊതുനന്മയ്ക്കായി പ്രയോജനപെടുത്തുന്ന പദ്ധതിയുമായി വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്‍.ഈ വര്‍ഷം പത്ത്, പന്ത്രണ്ട് ക്ലാസ്സുകളില്‍ പഠനം പൂര്‍ത്തിയാക്കിയ നൂറ് കണക്കിന് വിദ്യാര്‍ത്ഥികളാണ് താല്പര്യം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. കൗമാര-യൗവന ജീവിതത്തില്‍ മാസത്തിലെ ഏറ്റവും വിലപ്പെട്ട ഒരു മണിക്കൂറെങ്കിലും പദ്ധതിയിലൂടെ സമൂഹ സേവനത്തിനായി നീക്കി വെക്കുക എന്ന ദൗത്യമാണ് വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തിരുക്കുന്നത്.വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയത്തില്‍ എസ്.എസ്.എല്‍ സി,പ്ലസ്ടു പരീക്ഷകളില്‍ വിജയിച്ച ഡിവിഷന്‍ പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി മെഗാ അനുമോദന സദസ്സും സംഘടിപ്പിച്ചു. സദസ്സിലാണ് ‘കൗമാരം നാട്ടുനന്മക്ക് ‘ എന്ന പദ്ധതി ഔപചാരികമായി പ്രഖ്യാപിച്ചത്.ഡിവിഷന്‍ മെമ്പര്‍ ജുനൈദ് കൈപ്പാണി നേത്യത്വം നല്‍കി.അതിവേഗ ചിത്രകാരന്‍ അഡ്വ.ജിതേഷ് ഉദ്ഘാടനം ചെയ്തു.മംഗലശ്ശേരി മാധവന്‍ മാസ്റ്റര്‍ അധ്യക്ഷനായിരുന്നു.മുഖ്യാഥിതിയായി ഒ.ആര്‍.കേളു എം.എല്‍.എ സര്‍ട്ടിഫിക്കറ്റുകളും പ്രതിഭാമരപട്ട പുരസ്‌കാരവും വിതരണം ചെയ്തു.കൗമാരം നാട്ടു നന്മയ്ക്ക് പദ്ധതി പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ മംഗലശ്ശേരി നാരായണന്‍ നിര്‍വഹിച്ചു.ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ ചടങ്ങില്‍ പങ്കാളികളായി.