പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡിലെ ചേപ്പിലയില്‍ കാട്ടുപന്നിയെ കടുവ ആക്രമിച്ച് കൊന്നു. തിങ്കളാഴ്ച രാത്രി് തടത്തില്‍ സദാനന്ദന്റെ കൃഷിയിടത്തിലായിരുന്നു കാട്ടുപന്നിയുടെ ജഡം കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ വനം വകുപ്പിനെ അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ പ്രദേശത്ത് പരിശോധന നടത്തി. പന്നിയെ ആക്രമിച്ച് കൊന്ന സ്ഥലത്ത് രണ്ട് ക്യാമറകള്‍ സ്ഥാപിക്കുമെന്നും കാടുമുടി കിടക്കുന്ന സ്ഥലമായതിനാല്‍ കൂടുതല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം കേളക്കവലയില്‍ കാട്ടുപന്നിയെ ആക്രമിച്ച് കൊന്ന സ്ഥലത്തും ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. ഒരാഴ്ച്ചയായി കേളക്കവല, കളനാടിക്കൊല്ലി. ചേപ്പില പ്രദേശങ്ങളില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രദേശത്തെ ജനങ്ങള്‍ ആശങ്കയിലാണ്. വനം വകുപ്പ് കടുവയെ പിടികുടാന്‍ കൂട് സ്ഥാപിക്കണമെന്ന് ഗ്രാമപഞ്ചായത്ത് അംഗം അനില്‍ സി. കുമാര്‍ പറഞ്ഞു.