ദുരന്ത നിവാരണപരിശീലന പരിപാടി
കോട്ടത്തറ ഗ്രാമ പഞ്ചായത്തില്‍ ദുരന്ത നിവാരണ പരിശീലന പരിപാടി സംഘടിപ്പിച്ചു.പള്‍സ് എമര്‍ജന്‍സി ടീമിന്റെ ജനറല്‍ സെക്രട്ടറി ശ്രീ സലിം കല്‍പ്പറ്റ, പള്‍സിന്റെ സെര്‍ച്ച് & റെസ്‌ക്യു ട്രൈനര്‍ ശ്രീ മുബീര്‍ ഷാ എന്നിവര്‍ രീതിയില്‍ ട്രെയിനിങ്ങ് പ്രോഗാം നടത്തി.കോട്ടത്തറ ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫിസര്‍ ഡോ.ഈവ്‌സ് കാതറിന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിനു കെ ഐസക്എന്നിവര്‍ പങ്കാളികളായിരുന്നു.വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടല്‍ പോലെയുള്ള പല വിധത്തിലുള്ള ദുരന്തങ്ങളും നേരിടേണ്ടി വരുന്ന പഞ്ചായത്താണ് കോട്ടത്തറ പഞ്ചായത്ത്.പഞ്ചായത്തിന്റെ അതിരുകള്‍ ഏറെക്കുറെയും പുഴയാല്‍ ചുറ്റപ്പെട്ടു കിടക്കുന്നവയാണ്.തൊണ്ണൂറ്റിനാല് ട്രൈബല്‍ കോളനികള്‍ ഉള്‍പ്പെടുന്നു, അവയില്‍ പല കോളനികളും വെള്ളത്തില്‍ മുങ്ങുന്നവയും ചിലത് വെള്ളത്താല്‍ ചുറ്റപ്പെട്ട് കിടക്കുന്നവയും പല വിധ ബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടി വരുന്നവയും ആണ്. രണ്ട് പുഴ കളാണ് നമ്മുടെ പഞ്ചായത്തിന്‍ പ്രദേശങ്ങളിലുളളത് കരഭൂമിയേക്കാളേറെ വയല്‍ പ്രദേശങ്ങളും പല വിധ കര്‍ഷകരും ഇവിടെ വസിക്കപ്പെടുന്നു ഇവിടെ പ്രളയം വേണമെന്നില്ല അല്ലാതെ തന്നെ ശക്തമായ മഴയ്ക്ക് പുഴകള്‍ കര കവിഞ്ഞ് താഴ്ന്ന പ്രദേശങ്ങളും റോഡുകളും നടപ്പാതകളും വെള്ളം നിറഞ്ഞ് നില്‍ക്കുന്നു അനേകം ആളുകളുടെ കൃഷിയിടങ്ങള്‍ വെള്ളത്തിലാകാറുണ്ട് പിന്നെ വളരെയേറെ ആളുകള്‍ താമസിക്കുന്ന അതി മനോഹരമായ ടൂറിസ്റ്റ് പ്രദേശമായ കുറുമ്പാല കോട്ടമലയും ഇവിടെ സ്ഥിതി ചെയ്യുന്നുസാധാരണ ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തിന് പ്രാപ്തരാക്കുന്ന രീതിയിലാണ് പരിശീലനം.കോട്ടത്തറ പഞ്ചായത്തില്‍ ഉള്ള ആരോഗ്യ പ്രവര്‍ത്തകര്‍, അംഗണ്‍വാടി വര്‍ക്കര്‍മാര്‍, ആശ വര്‍ക്കര്‍മാര്‍,ആര്‍ആര്‍ടി മെമ്പര്‍ മാര്‍ , പള്‍സ് എമര്‍ജന്‍സി ടീം അംഗങ്ങള്‍, എന്നിവര്‍ പങ്കെടുത്തു.