യുവ വ്യാപാരി ഷിജുവിന്റെ ആത്മഹത്യ 2 പേര്‍ അറസ്റ്റില്‍
മേപ്പാടിയിലെ യുവ വ്യാപാരി ഷിജുവിന്റെ ആത്മഹത്യ കടക്കെണിയില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണെന്ന പരാതികളുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പ്രദേശത്ത് പണം പലിശയ്ക്ക് നല്‍കി വന്നവരില്‍ രണ്ടുപേരെ ഇതിനകം മേപ്പാടി പൊലീസ് അറസ്റ്റു ചെയ്തു. മേപ്പാടി നെല്ലിമുണ്ട സ്വദേശി ഓര്‍ക്കാട്ടേരി ഹുമയൂണ്‍ കബീര്‍, എരുമക്കൊല്ലി നമ്പര്‍ 2 സ്വദേശി ശിവന്‍ എന്നിവരാണ് അറസ്റ്റിലായത്.