സര്‍വജന ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തിനായി അനുവദിച്ച കെട്ടിടത്തിന്റെ നിര്‍മ്മാണം ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തീകരിക്കാന്‍ തീരുമാനം. കിലയുടെ ഉന്നത ഉദ്യോഗസ്ഥര്‍ കെട്ടിടം സന്ദര്‍ശിച്ച ശേഷം നടന്ന യോഗത്തിലാണ് തീരുമാനം. മൂന്ന് നിലകളിലായി പതിനഞ്ച് ക്ലാസ് മുറികളാണുണ്ടാവുക. കെട്ടിടത്തിന്റെ നിര്‍മാണം ഇഴഞ്ഞുനീങ്ങുന്നത് സംബന്ധി്ച്ച് കഴിഞ്ഞദിവസം വയനാട് വിഷന്‍ വാര്‍ത്തപുറത്തുവിട്ടിരുന്നുപൊതുവിദ്യാഭ്യാസ വകുപ്പ് വകയിരുത്തിയ രണ്ട് കോടി രൂപയും, കിഫ്ബിയുടെ ഒരു കോടി രൂപയും ചെലവഴിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്.ചര്‍ച്ചയില്‍ നഗരസഭ ചെയര്‍മാന്‍ ടി കെ രമേശ്, കൗണ്‍സിലര്‍ ജംഷീര്‍അലി, കിലയുടെ മാനേജര്‍ ജയചന്ദ്രന്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം കോര്‍ഡിനേറ്റര്‍ വില്‍സണ്‍തോമസ്, നഗരസഭ എഞ്ചിനിയര്‍ രാമചന്ദ്രന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു.ഇന്ന് കിലയുടെ ഉന്നത ഉദ്യോഗസ്ഥരും എഞ്ചിനിയര്‍മാരും കെട്ടിടം സന്ദര്‍ശിച്ചിരുന്നു. ഇതുനുശേഷം നഗരസഭ ചെയര്‍മാന്റെ സാനിധ്യത്തില്‍ സ്‌കൂളില്‍ നടന്ന ചര്‍ച്ചയിലാണ് തീരുമാനം. മൂന്ന് നിലകളിലായി നിചപ്പെടുത്തി നിര്‍മ്മിക്കുന്ന കെട്ടിടത്തില്‍ 15 ക്ലാസ് മുറികളാണുണ്ടാവുക. നിര്‍മ്മാണം പൂര്‍്ത്തീകരിച്ച ജനുവരയോടെ കെട്ടിടം ഉല്‍ഘാടനം ചെയ്യാനുമാണ് തീരുമാനം.നിലവില്‍ രണ്ട് നിലയുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. മൂന്നാം നിലയുടെ നിര്‍മ്മാണത്തിന്നിടെ ഉണ്ടായ സാങ്കേതികമായ ചില തടസ്സങ്ങളാണ് കെട്ടിട നിര്‍മ്മാണം വൈകാന്‍ കാരണമായത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം വയനാട് വിഷന്‍ വാര്‍ത്തപുറത്ത് വിട്ടിരുന്നു. ബ്ലോക്ക് പഞ്ചായത്ത് എഞ്ചിനിയര്‍ കെ കവിത, ജില്ലാപഞ്ചായത്ത് എഞ്ചിനിയര്‍ കെ ജി മാധുരി, സ്‌കൂള്‍ ്പ്രിന്‍സിപ്പാള്‍ പി എ അബ്ദുള്‍നാസര്‍, എച്ച എം ജിജി ജേക്കബ്, പിടിഎ പ്രസിഡണ്ട് അസീസ് മാടാല തുടങ്ങിയവര്‍ സംബന്ധിച്ചു.