247 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയില്‍.

0

മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ എക്സൈസ് അറസ്റ്റ് ചെയ്തു.അമ്പലപ്പുഴ സ്റ്റേഡിയം വാര്‍ഡില്‍ പോസ്റ്റല്‍ സ്റ്റാഫ് ക്വാട്ടേഴ്സില്‍ സുഹൈലിനെയാണ് മീനങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടിയത്.ഇയാളില്‍ നിന്നും 247 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.ഇന്ന് വൈകിട്ട് 4 മണിയോടെ സംസ്ഥാനാതിര്‍ത്തിയായ പൊന്‍കുഴിയില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബാഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്ക് വരുകയായിരുന്ന സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്സില്‍ ബസ്സില്‍ നിന്നും എംഡിഎംഎയുമായി സുഹൈലിനെ പിടികൂടിയത്.ഇയാളുടെ പാന്റിന്റെ പോക്കറ്റില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന് കണ്ടെടുത്തത്. മീനങ്ങാടി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അശോക് കുമാര്‍, സിവില്‍ എക്സൈസ് ഓഫിസറന്‍മാരായ ശശികുമാര്‍ , ആര്‍ സി ബാബു, നിക്കോളാസ് , ഡ്രൈവര്‍ ഗ്രേഡ് ബാലചന്ദ്രന്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി മയക്കുമരുന്ന് കണ്ടെടുത്തത്.

 

Leave A Reply

Your email address will not be published.

error: Content is protected !!