കുടുംബ ബന്ധങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന കണ്ണികളായ മുത്തശ്ശി മുത്തശ്ശന്‍ മാരെ ആദരിക്കുന്നതിനായി അസംപ്ഷന്‍
യുപി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും മാനിക്കുനി കോളനിയിലെ മുത്തശ്ശി മുത്തശ്ശന്‍ മാര്‍ക്ക് ഒപ്പം സമയം ചെലവഴിച്ചു.
സ്‌നേഹവും, പരസ്പരമുള്ള ആദരവും, കടപ്പാടും, പങ്കിടലും പരസ്പരാശ്രയത്വമാണ് കുടുംബ ബന്ധങ്ങളുടെ അടിസ്ഥാനശില എന്ന ബോധ്യം കുട്ടികളില്‍ ഉണ്ടാക്കുക എന്നുള്ളതായിരുന്നു പ്രവര്‍ത്തന ലക്ഷ്യം.
‘ ഇന്നത്തെ കളിക്കുഞ്ഞ് നാളത്തെ മുത്തശ്ശി മുത്തശ്ശനാണ്. എന്ന ബോധ്യം കുട്ടികളില്‍ ഉണ്ടാക്കാന്‍ ഈ പ്രവര്‍ത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.
വിദ്യാര്‍ഥികള്‍ സ്വരൂപിച്ച’ചോക്ലേറ്റ് ഫണ്ട് ‘ലൂടെ പുതപ്പ്,സ്‌നാക്‌സ് തുടങ്ങിയ സമ്മാനങ്ങള്‍ മുത്തശ്ശി മുത്തശ്ശന്‍ മാര്‍ക്ക് നല്‍കുകയും, കഥകളും വിശേഷങ്ങളും ആയി ഏറെ സമയം അവര്‍ക്കൊപ്പം ചെലവഴിക്കുകയും ചെയ്തു.
അധ്യാപകരായ ദിവ്യ. പി , വിജി കെ.യു
വിദ്യാര്‍ത്ഥി പ്രതിനിധികളായ അംന ഫാത്തിമ, അരുണിമ എം, എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി.