ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.

0

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത. സംസ്ഥാനമാകെ പരക്കെ മഴ പെയ്യാന്‍ സാധ്യത ഇല്ലെങ്കിലും മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ ശക്തമായി തുടര്‍ന്നേക്കും.4 ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.കോട്ടയം , എറണാകുളം,ഇടുക്കി,മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.കൊങ്കണ്‍ തീരം മുതല്‍ വടക്കന്‍ കേരളാ തീരം വരെ ന്യുന മര്‍ദ്ദപാത്തി നിലനില്‍ക്കുന്നതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. നാളെ കോട്ടയം , എറണാകുളം,ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കന്യാകുമാരി തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശത്ത് മല്‍സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.

Leave A Reply

Your email address will not be published.

error: Content is protected !!