പിലാക്കാവ് കാട്ടുനായ്‌ക്ക കോളനിയിലെ കുടുംബങ്ങള്‍ വഴിയില്ലാതെ ബുദ്ധിമുട്ടുന്നു

0

നൂല്‍പ്പുഴ പഞ്ചായത്തിലെ പിലാക്കാവ് കാട്ടുനായ്ക്ക കോളനിയിലെ കുടുംബങ്ങളാണ് അടിസ്ഥാന സൗകര്യമായ വഴിയില്ലാതെ ബുദ്ധിമുട്ടുന്നത്. കോളനിയില്‍ എട്ട് കുടുംബങ്ങളിലായി 25-ാളം അഗംങ്ങളാണുള്ളത്. കാടിനോട് ചേര്‍ന്നുള്ള ഈ കോളനിയില്‍ എത്തിപ്പെടാന്‍ വഴിസൗകര്യമില്ല. കാടിനെയും കോളനിയേയും വേര്‍തിരിച്ച് ഒഴുകുന്ന തോട് മുറിച്ച് കടക്കാന്‍ സുരക്ഷിതമായ ഒരു പാലമില്ല. നിലവില്‍ കോളനിക്കാര്‍ തോടിനുകുറുകെ ഇട്ടിരിക്കുന്ന മരപ്പാലമാണ് ഏക ആശ്രയം. മഴക്കാലമായതോടെ തോട്ടിലൂടെ ശക്തമായ വെള്ളമൊഴുകുന്നതിനാല്‍ ജീവന്‍പണയം വെച്ചാണ് കോളനിക്കാര്‍ ഇതിലൂടെ കടക്കുന്നത് കടക്കുന്നത്.ഗോത്രജനവിഭാഗങ്ങളുടെ ഉന്നമനത്തിായി ഓരോ വര്‍ഷവും കോടികള്‍ മാറ്റിവെക്കുമ്പോഴാണ് അടിസ്ഥാനസൗകര്യമായ വഴിയും പാലവുമില്ലാതെ കുടുംബങ്ങള്‍ കഴിയുന്നത്.വിദ്യാര്‍ഥികളടക്കം സുരക്ഷിതമായ പാലമില്ലാത്തതിനാല്‍ ദുരിമനുഭവിക്കുകയാണ്. പലതവണ തങ്ങളുടെ ഈ ദുരിതം അധികൃതരോട് പറഞ്ഞിട്ടും ഫലമുണ്ടായിട്ടില്ലെന്നാണ് കോളനിക്കാര്‍ പറയുന്നത്.

 

Leave A Reply

Your email address will not be published.

error: Content is protected !!