ചീയമ്പം 73 ന് സമീപം കൃഷിയിടത്തോട് ചേര്‍ന്ന റോഡിന്റെ ഓടയില്‍ കണ്ടെത്തിയ കാട്ടുപന്നിയെ ഇരുളം ഫോറസ്റ്റ് സ്റ്റേഷനിലെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വെടിവച്ചു കൊന്നു.ഇന്ന് രാവിലെയോടെ വഴിയാത്രക്കാര്‍ ഓടയില്‍ നിന്ന് ശബ്ദം കേട്ടതിനെ തുടര്‍ന്ന് പന്നിയെ കണ്ടെത്തിയത്.നാട്ടുകാര്‍ പഞ്ചായത്ത് പ്രസിഡന്റിനെയും,വനം വകുപ്പിനെയും വിവരം അറിയിച്ചു.പ്രദേശത്ത് ആഴ്ച്ചകളായി കൃഷിനാശം വരുത്തുന്ന പന്നിയാണെന്ന് കണ്ടെത്തിയതോടെ വെടിവച്ചു കൊല്ലാന്‍ നാട്ടുകാര്‍ ആവശ്യപ്പെടുകയായിരുന്നു.തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് ദിലീപ് കുമാര്‍ ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതോടെ ഉദ്യോഗസ്ഥരെത്തി പന്നിയെ വെടിവെച്ചുകൊന്ന് മേല്‍നടപടികള്‍ സ്വീകരിച്ചു. പ്രദേശത്ത് കാട്ടുപന്നി ശല്യം രുക്ഷമാണെന്നാണ്് കര്‍ഷകര്‍ പറയുന്നത്. ഇത് രണ്ടാം തവണയാണ് പുല്‍പ്പളഅളി പഞ്ചായത്തില്‍ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു,
Sign in
Sign in
Recover your password.
A password will be e-mailed to you.