കുറിച്യാര്‍ മലയ്ക്ക് താഴെ ഭീതിയില്‍ 22 കുടുംബങ്ങള്‍

0

മഴ കനത്തതോടെ ഭീതിയില്‍ കഴിയുകയാണ് കുറിച്യാര്‍ മലയ്ക്ക് താഴെ 22 കുടുംബങ്ങള്‍. 2018 ല്‍ ഉരുള്‍പൊട്ടലുണ്ടായ മലയില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായതാണ് പ്രദേശവാസികളെ ആശങ്കയിലാക്കുന്നത്.2018 ആഗസ്റ്റ് 8 നാണ് ആദ്യം കുറിച്യാര്‍ മലയില്‍ ഉരുള്‍പൊട്ടിയത്. അന്ന് 67 കുടുംബങ്ങളെ പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചെങ്കിലും പുനരധിവാസ പദ്ധതിയില്‍ നിന്ന് ഒഴിവാക്കപ്പെട്ട 22 കുടുംബങ്ങള്‍ ഇപ്പോഴും ജീവന്‍ പണയംവെച്ചാണ് ഇവിടെ കഴിയുന്നത്.തഹസില്‍ദാരും എ.ഡി.എമ്മും സ്ഥലം സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി എത്രയും വേഗം പുനരധിവസിപ്പിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
നേരത്തെ 10 ലക്ഷം രൂപ വീതം ഒരോ കുടുംബത്തിനും അനുവദിച്ചാണ് പുനരധിവാസം നടപ്പിലാക്കിയത്. വിദഗ്ദ സമിതി പരിശോധിച്ച് നടപടികള്‍ വേഗത്തിലാക്കുമെന്നറിയിക്കുന്നുണ്ടെങ്കിലും ഈ മഴക്കാലം എങ്ങനെ തള്ളിനീക്കുമെന്നറിയാതെ ആശങ്കയിലാണിവര്‍.

Leave A Reply

Your email address will not be published.

error: Content is protected !!