പ്ലസ് വണ്‍ പ്രവേശനം:വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതലയോഗം ഇന്ന്

0

പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷ സ്വീകരിക്കാനുള്ള തീയതി നീട്ടുന്നത് ഇന്ന് തീരുമാനിക്കും. സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിക്കാത്തതിനാലാണ് തിയതി നീട്ടാനാലോചിക്കുന്നത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഇന്ന് ഉദ്യോഗസ്ഥ തല ചര്‍ച്ചയ്ക്കുശേഷമുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കായി ഒരു അലോട്ട്മെന്റ് കൂടി നടത്തുന്ന കാര്യം പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.കേന്ദ്ര സിലബസില്‍ പഠിക്കുന്ന കുട്ടികളെന്ന വേര്‍തിരിവ് ഇല്ല. കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്നത് വലിയ ജാഗ്രതക്കുറവ്. വിദ്യാഭ്യാസ വകുപ്പിന് ചെയ്യാനാകുന്നതെല്ലാം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സിബിഎസ്ഇ, ഐസിഎസ്ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക്, മന്ത്രി വി.ശിവന്‍കുട്ടി കത്തയച്ചിരുന്നു.കേരളത്തിലെ പ്ലസ് വണ്‍ ആദ്യഘട്ട അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്ക് മുമ്പ് ഫലം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ആവശ്യം. ജൂലൈ 18ന് ശേഷമാണ് ഫലം പ്രഖ്യാപിക്കുന്നതെങ്കില്‍ അലോട്ട്മെന്റിന്റെ സപ്ലിമെന്ററി ഘട്ടത്തില്‍ മാത്രമേ സി.ബി.എസ്.ഇ വിദ്യാര്‍ഥികളെ പരിഗണിക്കാന്‍ കഴിയൂ എന്ന് വിദ്യാഭ്യാസ മന്ത്രി കത്തില്‍ വ്യക്തമാക്കിയിരുന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!