നീറ്റ് പരീക്ഷക്ക് ജില്ലയിലും തുടക്കമായി

0

മെഡിക്കല്‍ പ്രവേശനത്തിനുള്ള പ്രവേശന പരീക്ഷയായ നാഷണല്‍ എജ്യുക്കേഷണല്‍ എന്‍ട്രന്‍സ് കം എലിജിബിലിറ്റി ടെസ്റ്റിനായി ജില്ലയിലെ 7 ഓളം കേന്ദ്രങ്ങളിലെത്തിയത് 3000 ത്തോളം വിദ്യാര്‍ത്ഥികള്‍.അതെ സമയം പരീക്ഷ കേന്ദ്രങ്ങളില്‍ രക്ഷിതാക്കള്‍ക്കുള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളൊരുക്കിയില്ലെന്ന ആരോപണവും ഉയരുന്നു. അയല്‍ ജില്ലകളിലും മറ്റും എത്തി പരീക്ഷ എഴുതുന്നത് വിദ്യാര്‍ത്ഥികളെയും ,രക്ഷിതാക്കളെയും ഒരു പോലെ വലക്കുകയും വന്‍ സാമ്പത്തിക ബാധ്യത വരുത്തി വെക്കുകയും ചെയ്തിരുന്നു.വര്‍ഷങ്ങളായുള്ള ആവശ്യത്തെ തുടര്‍ന്നാണ് അഖിലേന്ത്യ തലത്തില്‍ നടത്തപ്പെടുന്ന നീറ്റ് പരീക്ഷക്ക് ജില്ലയില്‍ കേന്ദ്രം അനുവദിച്ചത്.കല്‍പ്പറ്റ എം എല്‍ എ ടി സിദ്ദീഖ് ഇടപ്പെട്ട് ജില്ലയില്‍ പരീക്ഷ കേന്ദ്രം അനുവദിച്ചത്.7 കേന്ദ്രങ്ങളിലായി 3000ത്തോളം വിദ്യാര്‍ത്ഥികളാണ് ജില്ലയില്‍ പരീക്ഷ എഴുതിയത്.ഇന്നലെ വൈകുന്നേരം മുതല്‍ പരീക്ഷ കേന്ദ്രങ്ങളുടെ പൂര്‍ണ്ണ നിയന്ത്രണം എന്‍ ടി എ ക്കായിരുന്നു.പരീക്ഷാര്‍ത്ഥികളെ പോലും കര്‍ശന നിയന്ത്രണങ്ങളൊടെയാണ് സ്‌ക്കൂളിലേക്ക് പ്രവേശിപ്പിച്ചത്.അതെ സമയം വിദ്യാര്‍ത്ഥികള്‍ക്ക് ഒപ്പമെത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് രക്ഷിതാക്കള്‍ക്ക് അടിസ്ഥാന സൗകര്യമൊരുക്കാത്ത ഏജന്‍സി അധികൃതരുടെ നിലപാടില്‍ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

Leave A Reply

Your email address will not be published.

error: Content is protected !!