കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് അഡ്വ.കെ.കെ ബാലറാം

0

ജനക്ഷേമത്തിനായ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്ന് ആര്‍എസ്എസ് കേരള പ്രാന്ത സംഘ ചാലക് അഡ്വ.കെ.കെ.ബാലറാം.എന്‍ജിഒ സംഘ് സംസ്ഥാന പ്രതിനിധി സമ്മേളനം മാനന്തവാടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപ്രസ്ഥാനങ്ങള്‍ വിമര്‍ശന വിധേയമല്ലാത്ത കാലഘട്ടമാണ് വരാനിരിക്കുന്നതെന്നും ബാലറാം.ദേശീയമായ കാഴ്ചപാടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഉണ്ടാവണം. അവഗണനയെ അതിജീവിച്ചാണ് എന്‍.ജി.ഒ. സംഘ് വളര്‍ന്നു വരുന്നത്. അതുകൊണ്ട്തന്നെ അംഗീകാരവും വര്‍ദ്ധിച്ചു വരികയാണ്. ദേശീയ കാഴച പാടുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ ഒറ്റ കെട്ടായി നിന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളെപരാജയപ്പെടുത്താന്‍ കഴിയുമെന്നും അഡ്വ.കെ.കെ.ബാലറാം പറഞ്ഞു.എന്‍.ജി.ഒ സംഘ് സംസ്ഥാന പ്രസിഡന്റ് ടി.എന്‍ രമേശ് അധ്യക്ഷനായിരുന്നു.പത്മശ്രീ ഡോ.ധനഞ്ജയ് ദിവാകരന്‍ സഗ്‌ദേ മുഖ്യപ്രഭാഷണം നടത്തി.സംസ്ഥാന ജനറല്‍ സെക്രട്ടറി എ. പ്രകാശ്. എന്‍ ടി യു സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. അനൂപ് കുമാര്‍, കെ ജി ഒ സംഘ് സംസ്ഥാന അധ്യക്ഷന്‍ ബി. മനു, കെ.ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ സെമിനാറും യാത്രയയപ്പ് സമ്മേളനവും നടന്നു.

 

Leave A Reply

Your email address will not be published.

error: Content is protected !!