ദുരിതം പേറി പുളിഞ്ഞാല്‍ നിവാസികള്‍ റോഡില്‍ വാഴനട്ട് പ്രതിഷേധം
റോഡിന്റെ അശാസ്ത്രീയ നിര്‍മ്മാണം ദുരിതം പേറി പുളിഞ്ഞാല്‍ നിവാസികള്‍.ഗത്യന്തരമില്ലാതെ നാട്ടുകാര്‍ റോഡില്‍ വാഴനട്ടു.പ്രധാനമന്ത്രി സടക്ക് യോജന പദ്ധതിയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന റോഡിലാണ് ഈ അവസ്ഥ. വെള്ളമുണ്ട താഴെയങ്ങാടിയില്‍ നിന്നും തുടങ്ങി പുളിഞ്ഞാല്‍, മൊതക്കര, തോട്ടോളി പടി റോഡിലാണ് അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനം നാട്ടുകാര്‍ക്ക് ദുരിതമാകുന്നത്. ചളിക്കുളമായിട്ട് കാല്‍നട പോലും ദുഷ്‌കരമായ അവസ്ഥയിലാണ്.പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി.പുളിഞ്ഞാല്‍ ഹൈസ്‌കൂളിന് സമീപം റോഡ്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ് പുളിഞ്ഞാല്‍ ഗവണ്‍മെന്റ് സ്‌കൂളില്‍ പഠിക്കുന്നത്. സ്‌കൂളില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും. അധ്യാപകര്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും. ഒരുപോലെ ദുരിതമാവുകയാണ് ഈ അവസ്ഥ. വെള്ളമുണ്ട പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളാണ് പുളിഞ്ഞാല്‍ ഗവണ്‍മെന്റ് സ്‌കൂള്‍. ഈ അവസ്ഥയ്ക്ക് പരിഹാരം കാണണം എന്ന് നിരന്തരം ഉദ്യോഗസ്ഥരോടും കരാറുകാരനോടും ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. എത്രയും പെട്ടെന്ന് പരിഹാരം കാണണം എന്ന ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്.