ശക്തമായ കാറ്റില്‍ വാഴകള്‍ നശിച്ചു

0

തലപ്പുഴ പുതിയിടം കല്ലുംപ്പുറത്ത് ജിനീഷിന്റെ എണ്ണൂറോളം വാഴകളാണ് കഴിഞ്ഞ ദിവസത്തെ ക്തമായ മഴയിലും,കാറ്റില്‍ നശിച്ചത്.തലപ്പുഴ പുതിയിടം ചോയിമൂലയില്‍ അര ഏക്കര്‍ സ്ഥലം പാട്ടത്തിനെടുത്താണ് ജിനീഷ് എണ്ണൂറോളം വാഴകള്‍ വെച്ചത്.ഒന്നര ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് ജിനീഷ് വാഴകൃഷി ചെയ്തത്. ഭാര്യയുടെ പേരില്‍ കുടുംബശ്രീയില്‍ നിന്നും മറ്റും വായ്പയെടുത്താണ് വാഴകൃഷി നടത്തിവരുന്നത്.സര്‍ക്കാരില്‍ നിന്നുള്ള എന്തെങ്കിലും നഷ്ടപരിഹാരമാണ് ജിനീഷിന്റെ ഇനിയുള്ള ഏക ആശ്രയം. ഓണത്തിന് വിളവെടുക്കാമെന്ന സ്വപ്നമാണ് വാഴ നിലംപൊത്തിയതോടെ ജിനീഷിനെ ദുഃഖത്തിലാഴ്ത്തിയത്.നല്ല വിലയുള്ള ഈ സമയത്ത് വാഴ നിലംപൊത്തിയത്. കറിക്കായക്ക് മാത്രമെ നിലംപെത്തിയ കുലകള്‍ ഉപയോഗിക്കാന്‍ പറ്റുകയുള്ളു.

Leave A Reply

Your email address will not be published.

error: Content is protected !!