രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെയ്ക്കുന്ന നയമാണ്‌മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്:സി.എന്‍ ചന്ദ്രന്‍

0

രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെയ്ക്കുന്ന നയമാണ് രാജ്യം ഭരിക്കുന്ന മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദാനിക്കും അമ്പാനിക്കും വേണ്ടിയുള്ള വിടുപ്പണിയാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നതെന്നും സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി എന്‍ ചന്ദ്രന്‍.സി.പി.ഐ. മാനന്തവാടി മണ്ഡലം സമ്മേളനം നാലാം മൈലില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാഭ്യാസ മേഖലയില്‍ ഉള്‍പ്പെടെ കാവി വല്‍ക്കരണം നടത്തുകയാണന്നും ചരിത്രത്തെ പോലും മാറ്റിമറിച്ച് ആര്‍ എസ് എസ് അജണ്ടയാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്. കേരള സര്‍ക്കാരിനെ പോലും തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണന്നും ഇതിന് കോണ്‍ഗ്രസും യു.ഡിഎഫും കുട്ടു നില്‍ക്കുകയാണന്നും സി.എന്‍ . ചന്ദ്രന്‍ പറഞ്ഞു. നിഖില്‍ പത്മനാഭന്‍ അധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, സംസ്ഥാന കൗണ്‍സിര്‍ അംഗം പി.കെ മൂര്‍ത്തി, ജില്ല അസിസ്റ്റന്റ് സെക്രട്ടറി ഇ.ജെ ബാബു, ഡോ.അമ്പി ചിറയില്‍, വി.കെ.ശശിധരന്‍ , ശോഭരാജന്‍, കെ. സജീവന്‍ , അസിസ്സ് കോട്ടയില്‍, തുടങ്ങിയവര്‍ സംസാരിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!