ബഫര്‍ സോണ്‍ കേരളം ഇടപ്പെടല്‍ അപേക്ഷ ഫയല്‍ ചെയ്യും

0

ബഫര്‍ സോണ്‍ സംബന്ധിച്ച വിധിയില്‍ ഇളവു തേടി കേന്ദ്രം സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷി ചേരാന്‍ കേരളം ഈയാഴ്ച്ച ഇടപ്പെടല്‍ അപേക്ഷ ഫയല്‍ ചെയ്യും. പഴയ ഭൂപടമാണോ പുതിയതാണോ ഹാജരാക്കേണ്ടതന്നില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ല.ന്നാല്‍ പഴയ ഭൂപടം തന്നെ ഹാജരാക്കാമെന്നാണ് ധാരണ. പൂര്‍ണമാകാത്ത സാഹചര്യത്തില്‍ തിരക്കിട്ടു പുതിയ ഭൂപടം ഇപ്പോള്‍ സമര്‍പ്പിക്കേണ്ടതില്ലെന്നാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചത്.സുപ്രീം കോടതി ഈ മാസം 11 നാ ബഫര്‍സോണ്‍ കേസ് വീണ്ടും പരിഗണിക്കുന്നത്. നേരത്തെയുള്ള വിധിയിലെ ചില കാര്യങ്ങളില്‍ ഭേദഗതി തേടിയാണു കേന്ദ്രത്തിന്റെ ഹര്‍ജി.കേരളം ഉന്നയിക്കുന്ന കാര്യങ്ങള്‍ തന്നെയാണു കേന്ദ്രവും ആവശ്യപ്പെടുന്നത്. ഹര്‍ജിയില്‍ കക്ഷിചേര്‍ന്നില്ലെങ്കില്‍ വിധി സംസ്ഥാന നിലപാടിനു അനുകൂലമാണെങ്കില്‍ പോലും ബാധകമാകാത്ത സാഹചര്യമുണ്ടാകുമെന്ന നിയമോ പദേശത്തിന്റെ അടിസ്ഥാനത്തിലാണു ഇടപെടല്‍ ഹര്‍ജി നല്‍കുന്നത്.

വിധി നടപ്പാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതു വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും ബഫര്‍ സോണില്‍പ്പെടുന്ന ജനങ്ങളെ മറ്റു സ്ഥലങ്ങളിലേക്കു പുനരധിവസിപ്പിക്കാന്‍ സാധിക്കില്ലെന്നും കേരളം ചൂണ്ടിക്കാട്ടും.
ബഫര്‍ സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ സര്‍വേ ആവശ്യമെങ്കില്‍ ഉപഗ്രഹ സര്‍വേ കൂടി നടത്തി മൂന്നു മാസത്തിനുള്ളില്‍ കൃത്യമായ വിവരം നല്‍കാനാണു കഴിഞ്ഞ ജൂണ്‍ മൂന്നിനു സുപ്രീം കോടതി വിധിച്ചത്.

Leave A Reply

Your email address will not be published.

error: Content is protected !!