അപകട ഭീഷണിയുയര്‍ത്തി വന്‍മരം

0

കല്ലോടി-മക്കിയാട്റോ  ഡില്‍ തേറ്റമല പള്ളി പീടികയിലാണ് വര്‍ഷങ്ങളായി സമീപത്തെ കടക്കാര്‍ക്കും വീടിനും ഭീഷണിയായി ബദാംമരം നില്‍ക്കുന്നത്.നിരന്തരമായി അധികാരികളോട് മരം മുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെ കൈകൊണ്ടിട്ടില്ല. മരത്തിന്റെ അടിവശം കേടു ബാധിച്ച അവസ്ഥയിലാണ്. അതിനാല്‍ തന്നെ ശക്തമായ കാറ്റടിച്ചാല്‍ മരം കടപുഴകി വീഴാന്‍ സാധ്യതയുണ്ട്.സമീപത്തു തന്നെയാണ് റേഷന്‍ കടയും പ്രവര്‍ത്തിക്കുന്നത്. എത്രയും പെട്ടെന്ന് മരം മുറിച്ചു മാറ്റണമെന്ന് ആവശ്യമാണ് ഇപ്പോള്‍ ശക്തമാകുന്നത്. അപകട ഭീഷണി ഉയര്‍ത്തുന്നമരങ്ങള്‍ മുറിച്ചു മാറ്റണമെന്ന് കളക്ടര്‍ ഉത്തരവുടുമ്പോഴും.ഇതൊന്നും ഉദ്യോഗസ്ഥര്‍ ചെവി കൊള്ളുന്നില്ല എന്നതിന് ഉദാഹരണമാണ് ഈ വന്‍മരം.

 

Leave A Reply

Your email address will not be published.

error: Content is protected !!