ജീവിതം വഴിമുട്ടി ചെമ്പകമൂലനിവാസികള്‍
തിരുനെല്ലി പഞ്ചായത്തിലെ ആലത്തൂര്‍ ചെമ്പകമൂലയിലാണ് വന്യമൃഗശല്യംകാരണം നാട്ടുകാരുടെ ജീവിതം വഴിമുട്ടിയിരിക്കുന്നത്. വന്യമൃഗങ്ങളപേടിച്ച് വീടിന്റെ പുറത്തേക്ക് ഇറങ്ങാന്‍ കഴിയാത്തസ്ഥിതിയാണ്.വൈകുന്നേരംആറ്മണിയോടെവീട്ടുപരിസങ്ങളിലുംപറമ്പിലുംതമ്പടിക്കുന്നആനകള്‍ രാവിലെ ഏഴരമണിയോടെയാണ് തിരിച്ച് കാട്ടിലേക്ക് പോകുന്നത്.ജനങ്ങളുടെ ജീവന്‍ ഏത് സമയത്തും നഷ്ടപ്പെടാമെന്ന അവസ്ഥയാണിപ്പോള്‍. സ്‌കൂള്‍വിദ്യാര്‍ത്ഥികളും,തൊഴിലുറപ്പിനും,മറ്റ്‌ജോലികള്‍ക്ക്‌പോകുന്നവര്‍ക്കുമെല്ലാം ആനകളെ പേടിച്ച് വീട്ടിനുള്ളില്‍ ഇരിക്കേണ്ട ഗതികേടാണ്.സ്ഥലത്തെ കൃഷികളെല്ലാം ഓരോ ദിവസവും ആനയും കാട്ടുപോത്തും,പന്നിയുമടങ്ങുന്ന വന്യമൃഗങ്ങള്‍ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. ഇടപെടേണ്ടവനപാലകരും ജനപ്രതിനിധികളും മൗനം പാലിക്കുന്നതില്‍ നാട്ടുകാര്‍ ശക്തമായ പ്രതിഷേധമാണ് അറിയിക്കുന്നത്.ജനപ്രതിധികളുംവനംവകുപ്പുദ്യോഗസ്ഥരും നിസംഗത തുടരുമ്പോള്‍ ജീവിതംഎങ്ങനെ മുന്നോട്ടുകൊണ്ടു പോകണമെന്നറിയാതെ പ്രതിസന്ധിയിലായിരിക്കുകയാണിവര്‍.