റോഡുകള്‍ ചളിക്കുളം നൂറോളം കുടുംബങ്ങള്‍ പുറംലോകത്തെത്താന്‍ ബുദ്ധിമുട്ടുന്നു

0

നെന്മേനി പഞ്ചായത്തിലെ കൊന്നംപറ്റ-ചമയംകുന്ന്, കോളിയാടി- അകമ്പടികുന്ന് റോഡുകളാണ് കാല്‍നടയാത്രപോലും സാധ്യമാകാതെ ചളിക്കുളമായി കിടക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഈ റോഡുകളോട് പഞ്ചായത്ത് അവഗണന തുടരുന്നതിനെതിരെ പ്രദേശത്ത് പ്രതിഷേധവും ശക്തമാകുകയാണ്. നൂറോളം കുടുംബങ്ങളാണ് ഈ റോഡുകളെ ആശ്രയിക്കുന്നത്. നിലവില്‍ മഴക്കാലമായതോടെ ചളിക്കുളമായി മാറിയ റോഡിലൂടെ നടക്കാന്‍പോലും സാധ്യമല്ല.ഇരുറോഡുകള്‍ക്കും ഒന്നരകിലോമീറ്റര്‍ വീതം ദൂരമാണുള്ളത്. ഇതില്‍ കോളിയാടി അരിമാനിയില്‍ നിന്നും ആരംഭിച്ച് ചെറുമാട് റോഡില്‍ ചേരുന്ന കൊന്നംപറ്റ- ചമയംകുന്ന് റോഡിന്റെ ഇരുഭാഗങ്ങളും കുറച്ചുദൂരം മാത്രമാണ് ടാറിംഗ് നടത്തിയിട്ടുള്ളു. ബാക്കിവരുന്ന ഭാഗം ചളിക്കുളമായാണ് കിടക്കുന്നത്.അധികൃതരോട് പലതവണ പറഞ്ഞിട്ടും അവഗണനതുടരുകയാണന്നാണ് നാട്ടുകാരുടെ ആക്ഷേപം.ഒന്നരപതിറ്റാണ്ട് പഴക്കമുളള റോഡ് ഇതുവരെ ഒന്നുംചെയ്തിട്ടില്ല. ഈ രണ്ട് റോഡുകളും തമ്മില്‍ കൂട്ടിമുട്ടുന്ന ഭാഗത്ത് ചുവന്നമണ്ണ്കൂടി ഇട്ടതോടെ ദുരിതം ഇരട്ടിയായി. അസുഖമായവരെ ചുമന്ന് വാഹനമെത്തുന്ന റോഡില്‍ എത്തിക്കേണ്ട അവസ്ഥയാണ്.വിദ്യാര്‍ഥികള്‍ക്ക് ചളിക്കൂളമായ റോഡിലുടെ സ്‌കൂളില്‍ പോകാനും സാധിക്കുന്നില്ല. പലപ്പോഴും ചളിയില്‍വീണ് വീടുകളിലേക്ക് തിരികെവരേണ്ട അവസ്ഥയാണ് പ്രദേശത്തെ വിദ്യാര്‍ഥികള്‍ നേരിടുന്നത്. തങ്ങളുടെ ഈ ദുരിതം അധികൃതരോട് പലതവണ പറഞ്ഞിട്ടും അവഗണന തുടരുകയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

 

Leave A Reply

Your email address will not be published.

error: Content is protected !!