തോണി സര്‍വീസ് നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം ബുദ്ധിമുട്ടിലായി ജനങ്ങള്‍

0

കബനി നദി കരകവിഞ്ഞതോടെ ബൈരക്കുപ്പ, മരക്കടവ് എന്നിവിടങ്ങളിലെ തോണി സര്‍വീസ് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ എച്ച്.ഡി കോട്ട തഹസില്‍ദാര്‍ നിര്‍ദേശം നല്‍കിയതോടെ ബുദ്ധിമുട്ടി ബൈരക്കുപ്പ, മച്ചൂര്‍, ബാവലി തുടങ്ങിയ പ്രദേശങ്ങളിലെ

ജനങ്ങള്‍.വിദ്യാര്‍ത്ഥികള്‍ക്ക് പുല്‍പ്പള്ളി മേഖലയിലെ സ്‌കൂളുകളിലും കോളേജുകളിലും എത്താന്‍ കഴിയാത്ത അവസ്ഥയാണ്. ജില്ലയില്‍ മഴ ശക്തമായി തുടരുന്നതിനാല്‍ പുഴയില്‍ ജലനിരപ്പ് ഉയരുന്നതാണ് തോണി സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
അടിയന്തിര ആവശ്യങ്ങള്‍ക്ക് പെരിക്കല്ലൂരിലും ബൈരക്കുപ്പയിലുമുള്ള ആളുകള്‍ക്ക് പോയി വരുന്നതിന് ഒരു തോണി എങ്കിലും സര്‍വ്വീസ് നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Leave A Reply

Your email address will not be published.

error: Content is protected !!