അംഗപരിമിതര്‍ക്ക് പ്രത്യേകം ശൗചാലയമില്ല
അംഗപരിമിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേകം ശൗചാലയ സൗകര്യമില്ലാതെ മാനന്തവാടിയിലെ മിനി സിവില്‍ സ്റ്റേഷന്‍. എംപ്ലോയ്മെന്റ് ഓഫീസ് ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനിലാണ് അംഗപരിമിതര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പ്രത്യേക ശൗചാലയമില്ലാതെ അധികൃതരുടെ അവഗണന.നിരവധി ഓഫീസുകള്‍ സ്ഥിതി ചെയ്യുന്ന കെട്ടിടമായതിനാല്‍ത്തന്നെ ദിനം പ്രതി നിരവധി ആളുകളാണ് സര്‍ക്കാര്‍ സേവനം സ്വീകരിക്കാന്‍ ഇവിടെ വന്നു പോകുന്നത്.സാധാരണ ജനങ്ങള്‍ക്കായി ശൗചാലയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും അംഗപരിമിതര്‍ക്കായി പ്രത്യേക സൗകര്യമുള്ള ശൗചാലയത്തിന്റെ അഭാവമാണ്പ്രതിഷേധത്തിനിടയാക്കുന്നത്.എംപ്ലോയ്‌മെന്റ് ഓഫീസ്, സിവില്‍ സപ്ലൈസ് ഓഫീസ് , ജില്ലാ റീസര്‍വ്വേ അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയം ,അസി.ഫുഡ് സേഫ്റ്റി കമ്മീഷണറുടെ കാര്യാലയം, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് തുടങ്ങി നിരവധി ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന മിനി സിവില്‍ സ്റ്റേഷനാണ് ഭിന്ന ശേഷിക്കാര്‍ക്കും അംഗപരിമിതര്‍ക്കുമായി മതിയായ ശൗചാലയ സൗകര്യമില്ലാത്തത്.സ്വകാര്യ സ്ഥാപനങ്ങളിലടക്കംഭിന്നശേഷിക്കാര്‍ക്കും അംഗ പരിമിതര്‍ക്കുമായി പ്രത്യേക സൗകര്യങ്ങളൊരുക്കാന്‍ ശ്രദ്ധ കൊടുക്കുമ്പോഴാണ് നിരവധി ആളുകള്‍ വന്നു പോകുന്ന മിനിസിവില്‍ സ്റ്റേഷനില്‍ അംഗപരിമിതരെയും ഭിന്നശേഷിക്കാരെയും അവഗണിക്കുന്ന നിലപാട് അധികൃതര്‍ സ്വീകരിക്കുന്നത്.