നോക്കുകുത്തിയായി കൊയിലേരി പൊട്ടന്‍കൊല്ലി ജംഗ്ഷനിലെ സ്ട്രീറ്റ് ലൈറ്റ്
മാനന്തവാടി നഗരസഭ പരിധിയിലെ 16, 17 ഡിവിഷനുകളില്‍പ്പെടുന്ന കൊയിലേരിയില്‍ നിന്ന് പൊട്ടന്‍കൊല്ലിയിലേക്ക് തിരിയുന്ന ജംഗ്ഷനിലെ സ്ട്രീറ്റ് ലൈറ്റാണ് 4 വര്‍ഷമായി നോക്കുകുത്തിയായി നില്‍ക്കുന്നത്.രാത്രി എട്ട് മണിയോടെ ജംഗ്ഷനിലെ കടകള്‍ പൂട്ടിയാല്‍ പ്രദേശം മുഴുവന്‍ ഇരുട്ടിലാക്കും. നിരവധി തവണ പരാതി പറഞ്ഞിട്ടും അധികൃതര്‍ ചെവിക്കൊള്ളുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.പ്രദേശം കാടു പിടിച്ചു കിടക്കുന്നതിനാല്‍ ഇഴ ജന്തുക്കളെയും പേടിക്കേണ്ട സ്ഥിതിയാണ്.നാല് വര്‍ഷത്തിനിടയില്‍ ഒരു പ്രാവശ്യം നന്നാക്കിയെ കിലും ഒരു ദിവസം മാത്രമാണ് ലൈറ്റ് കത്തിയത്. സ്ട്രീറ്റ് ലൈറ്റ് നന്നാക്കി പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കാന്‍ അധികൃതര്‍ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുക്കാരുടെ ആവശ്യം.